ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ തടവുകാരന് മോചനം

1979 ല്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് യാദവ് പിടിയിലാകുന്നത്. 1982 ല്‍ യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2003 ല്‍ ജയിലില്‍ ആകുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ തടവുകാരന് മോചനം

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ജയില്‍ തടവുകാരനു മോചനം. 108 വയസ്സുള്ള ചൗതി യാദവ് ആണ് വ്യാഴാഴ്ച മോചിതനായത്. യുപി ഗോരഖ്പൂരിലെ ബെലോണ്‍ ഗ്രാമം ആണ് യാദവിന്‌റെ സ്വദേശം.

1979 ല്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് യാദവ് പിടിയിലാകുന്നത്. 1982 ല്‍ യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2003 ല്‍ ജയിലില്‍ ആകുകയായിരുന്നു.

2012 ല്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പ്രകാരം ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് ആണ് ചൗതി യാദവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നതു കാരണമാണ് മോചനം വൈകിയതെന്ന് ജയില്‍ സൂപ്രണ്ട് എസ് കെ ശര്‍മ പറഞ്ഞു.

2005 മുതല്‍ വാരണസി ജയിലില്‍ ആയിരുന്നു ചൗതി യാദവ്. 14 വര്‍ഷത്തെ തടവ് കഴിഞ്ഞ യാദവിനെ ബന്ധുക്കള്‍ വന്ന് നാട്ടിലേയ്ക്ക് കൊണ്ടു പോയി.

'ഇത്രയും വര്‍ഷങ്ങള്‍ എനിക്കെന്‌റെ കുടുംബം നഷ്ടമായി. അവരുടെ കഠിനപ്രയത്‌നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മോചനം കാത്ത് മരിച്ചു പോകുമായിരുന്നു,' ചൗതി യാദവ് പറഞ്ഞു.

Story by