റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കരുത്: ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ കാമ്പയിന്‍

നാല്‍പ്പതിനായിരത്തോളം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ടെന്നും അവരെ നിര്‍ബന്ധപൂര്‍വ്വം പുറത്താക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്നുമാണ് കാമ്പയിനില്‍ വിശദീകരിക്കുന്നത്.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കരുത്: ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ കാമ്പയിന്‍

റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനെതിരെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ കാമ്പയിന്‍. #IWELCOMEROHINGYA എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

നാല്‍പ്പതിനായിരത്തോളം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ടെന്നും അവരെ നിര്‍ബന്ധപൂര്‍വ്വം പുറത്താക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്നുമാണ് കാമ്പയിനില്‍ വിശദീകരിക്കുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ അവരഭിമുഖീകരിച്ച ഭീകരതകളിലേക്കാണ് പറഞ്ഞയക്കാന്‍ ശ്രമിക്കുന്നത്. അത് നിര്‍ത്തണം. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ഒപ്പം നില്‍ക്കുകയും വേണം. അവരെ സ്വാഗതം ചെയ്യണം. ആംനെസ്റ്റി പറയുന്നു.

I Welcome Rohingya

നവംബര്‍ 20 വരെയാണ് കാമ്പയിന്‍ നടക്കുക. ഇതിനോടകം നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആംനെസ്റ്റിയുടെ കാമ്പയിനില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 'മറക്കരുത്, നിങ്ങളുടെ സപ്പോര്‍ട്ട് ഒരു ജനതയെ സഹായിക്കാനാണ്'', മനുഷ്യാവകാശ പ്രവര്‍ത്തകയും ആംനെസ്റ്റിയുടെ ബാംഗ്ലൂര്‍ ചാപ്റ്റര്‍ വക്താവുമായ രേഖ രാജ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Read More >>