ശമ്പളമില്ല; ഇന്ത്യൻ തൊഴിലാളികൾ ബഹറിനിൽ ദുരിതത്തിൽ; അടിയന്തിര സഹായമൊരുക്കാൻ ഇന്ത്യൻ എംബസിക്ക് സുഷമാ സ്വരാജിന്റെ നിർദേശം

ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്ന തൊഴിലാളികൾ സുമനസ്സുകളുടെ സഹായത്തോടെയാണ് ദിവസ്സങ്ങൾ തള്ളിനീക്കുന്നത്. തൊഴിലാളിക്യാമ്പിന്റെ വീഡിയോ സഹിതം കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ലഭിച്ച ട്വീറ്റിന് മറുപടിയായാണ് വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണാമെന്നു മന്ത്രി മറുപടി നൽകിയത്.

ശമ്പളമില്ല; ഇന്ത്യൻ തൊഴിലാളികൾ ബഹറിനിൽ ദുരിതത്തിൽ; അടിയന്തിര സഹായമൊരുക്കാൻ ഇന്ത്യൻ എംബസിക്ക് സുഷമാ സ്വരാജിന്റെ നിർദേശം

മാസങ്ങളോളമായി ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ബഹറിനിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തിരമായി സഹായം നൽകാൻ മനാമയിലെ എംബസിക്ക് സുഷമാ സ്വരാജ് നിർദേശം നൽകി. അഞ്ഞൂറോളം വരുന്ന ഇന്ത്യൻ തൊഴിലാളികളാണ് ജോലി നഷ്ടപ്പെട്ട് ബഹറിനിലെ തൊഴിലാളിക്യാമ്പിൽ ദുരിത ജീവിതം നയിക്കുന്നത്.ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്ന തൊഴിലാളികൾ സുമനസ്സുകളുടെ സഹായത്തോടെയാണ് ദിവസ്സങ്ങൾ തള്ളിനീക്കുന്നത്. തൊഴിലാളിക്യാമ്പിന്റെ വീഡിയോ സഹിതം കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ലഭിച്ച ട്വീറ്റിന് മറുപടിയായാണ് വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണാമെന്നു മന്ത്രി മറുപടി നൽകിയത്.നേരത്തെയും പ്രവാസികളുടെ നിരവധി വിഷയത്തിൽ ട്വീറ്റുകൾ ലഭിച്ചപ്പോൾ കാര്യക്ഷമമായി ഇടപെട്ട് നടപടികൾ സ്വീകരിച്ചു സുഷമ സ്വരാജ് കയ്യടി നേടിയിട്ടുണ്ട്. മന്ത്രിയുടെ നിർദേശം ലഭിച്ചതിനു പിന്നാലെ ഇന്ത്യൻ എംബസ്സി വിഷയത്തിൽ നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്.