ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് തര്‍ക്കം; മേജറെ സൈനികന്‍ വെടിവെച്ചു

ഡ്യുട്ടി സമയത്ത് ഫോണ്‍ ഉപയോഗം തടയുന്നതിനിടയിലാണ് സൈനികന്‍ മേജറെ വെടിവെച്ചത്.

ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് തര്‍ക്കം; മേജറെ സൈനികന്‍ വെടിവെച്ചു

ജമ്മുകാശ്മീരിലെ ഉറി പ്രവിശ്യയില്‍ സൈനികന്‍ മേലുദ്യോഗസ്ഥനെ വെടിവെച്ചു. ഡ്യുട്ടിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു മേജറിനുനേരെ സൈനികന്‍ നിറയൊഴിച്ചത്.

ഉറിയിലെ നിയന്ത്രണരേഖക്കടുത്ത് വിന്യസിച്ചിരുന്ന 71 -ആം സൈനിക ക്യാമ്പിലാണ് സംഭവം. ഡ്യുട്ടിക്കിടയില്‍ വെടിയേറ്റ മേജര്‍ ഷിക്കാര്‍ തപായുടെ ശരീരത്തില്‍ നിന്നും 5 ബുള്ളറ്റാണ് കണ്ടെത്തിയത്.

ഡ്യുട്ടി സമയത്ത് ഫോണില്‍ സംസാരിച്ചു നിന്ന മേജറെ തടയുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ എകെ 47 തോക്ക് ഉപയോഗിച്ച് സൈനികന്‍ വെടിവെയ്ക്കുകയുമായിരുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

Read More >>