ഡല്‍ഹിയിലെ മാർക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്‍റെ പേര്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ രാജ്യ സന്ദർശനത്തിന്റെ ഭാ​ഗമായാണ് ഈ മാറ്റം. തീൻ മൂർത്തി സ്മാരകത്തിൽ വെച്ച് ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് പുതിയ പേര് നൽകും.

ഡല്‍ഹിയിലെ മാർക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്‍റെ പേര്

ഇന്ത്യന്‍ മാർക്കറ്റിന് ഇസ്രയേൽ ന​ഗരത്തിന്റെ പേര് നൽകുന്നു. ഡല്‍ഹിയിലെ തീന്‍ മൂർത്തി മാർക്കറ്റിനാണ് ഇസ്രയേല്‍ നഗരത്തിന്‍റെ പേര് നല്‍കുന്നത്. തീന്‍ മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതൽ ഇസ്രയേൽ ന​ഗരമായ ഹെെഫയുടെ പേരുകൂടി ചേർത്താണ് പുനർനാമകരണം ചെയ്യുന്നത്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ രാജ്യ സന്ദർശനത്തിന്റെ ഭാ​ഗമായാണ് ഈ മാറ്റം. തീൻ മൂർത്തി സ്മാരകത്തിൽ വെച്ച് ഇന്ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് പുതിയ പേര് നൽകും.

രണ്ടു നേതാക്കന്മാരും സ്മാരകത്തിന്റെ സന്ദർശക പുസ്തകത്തിൽ ഒപ്പു വെക്കുകയും റീത്ത് സമർപ്പിക്കുകയും ചെയ്യുമെന്ന് ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. ആറ് ദിവസത്തെ സന്ദർശനത്തിനാണ് നെതന്യാഹു ഇന്ത്യയിലെത്തിയിരിക്കുന്നത്. 15 ഇമ്പേറിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ഹൈദരാബാദ്, ജോധ്പൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലെ കുന്തക്കാരുടെ മൂന്ന് ചെമ്പ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്ന യുദ്ധസ്മാരകം കൂടിയാണ് തീൻ മൂർത്തി ചൗക്ക്.

1918 സെപ്റ്റംബർ 23ന് ഒട്ടോമൻസ്, ജർമ്മനി, ഓസ്ട്രിയ- ഹങ്കറി തുടങ്ങിയ രാജ്യങ്ങളുടെ സൈന്യം ഹെെഫ കീഴടക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യക്കാരുൾപ്പെട്ട ബ്രിട്ടീഷ് പട്ടാളമാണ് ഇസ്രയേൽ ന​ഗരത്തെ മോചിപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈ നഗരത്തെ മോചിപ്പിക്കാനായി 44 ഇന്ത്യൻ പട്ടാളക്കാരാണ് ജീവൻ ത്യജിച്ചത്. ഇതിന്റെ സ്മരണാർഥമാണ് ചൗക്കിന്റെ പേരു മാറ്റുന്നത്.

Read More >>