ഉയർന്ന പ്രവർത്തനച്ചെലവ്; ഞായറാഴ്ചകളിൽ പെട്രോൾ പാമ്പുകൾ അടച്ചിടുമെന്നു ഉടമകൾ

കമ്മീഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകാത്തതാണ് കൺസോർഷ്യത്തെ യഥാർത്ഥത്തിൽ ചൊടിപ്പിച്ചത്. അതിനാൽ തന്നെ പ്രവർത്തനച്ചെലവ് താങ്ങാൻ കഴിയുന്നില്ലെന്ന അഭിപ്രായത്തിലാണ് പമ്പുടമകൾ. മെയ് പതിനാലു മുതൽ പെട്രോൾ പാമ്പുകൾ പ്രത്യേക സമയക്രമമനുസരിച്ച് പ്രവർത്തിക്കാനും ഞായറാഴ്ചകളിൽ അടച്ചിടാനുമാണ് തീരുമാനം.

ഉയർന്ന പ്രവർത്തനച്ചെലവ്; ഞായറാഴ്ചകളിൽ പെട്രോൾ പാമ്പുകൾ അടച്ചിടുമെന്നു ഉടമകൾ

ഉയർന്ന പ്രവർത്തനച്ചെലവ് മൂലം ഞായറാഴ്ചകളിൽ പെട്രോൾ പാമ്പുകൾ അടച്ചിടുമെന്നു ഉടമകൾ. മറ്റു ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറു വരെ മാത്രം പ്രവർത്തിക്കാനും ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് കൺസോർഷ്യം തീരുമാനിച്ചിട്ടുണ്ട്. മെയ് പതിനാലു മുതൽ പുതിയ സമയക്രമത്തിലേക്ക് നീങ്ങാനാണ് കൺസോർഷ്യത്തിന്റെ നീക്കം.

കമ്മീഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകാത്തതാണ് കൺസോർഷ്യത്തെ യഥാർത്ഥത്തിൽ ചൊടിപ്പിച്ചത്. അതിനാൽ തന്നെ പ്രവർത്തനച്ചെലവ് താങ്ങാൻ കഴിയുന്നില്ലെന്ന അഭിപ്രായത്തിലാണ് പമ്പുടമകൾ. പെട്രോളിയം കമ്പനികൾക്കുള്ള മുന്നറിയിപ്പാണിതെന്നു കൺസോർഷ്യം ജനറൽ സെക്രട്ടറി രവി ഷിൻഡെ പ്രഖ്യാപിച്ചിട്ടുണ്ട്.