ഇന്ത്യയുടെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തു

യു​ദ്ധ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി ഡ്രോ​ണു​ക​ളും ഇ​ന്ധ​നം നി​റ​യ്​ക്കു​ന്ന വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് സൈ​ന്യം പ​റ​യു​ന്നു.

ഇന്ത്യയുടെ മിന്നലാക്രമണം; ഭീകര കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തു

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യി തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക് അ​തി​ർ​ത്തി ക​ട​ന്ന് ഭീ​ക​ര​താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്തു. പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​മാ​ണ് ത​ക​ർ​ത്ത​ത്. ഭീ​ക​ര​കേ​ന്ദ്രം പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.30 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. പന്ത്രണ്ട് മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​യി​രം കി​ലോ സ്ഫോ​ട​ന​ വസ്തുക്ക​ൾ വ്യോ​മ​സേ​ന ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം. ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

ആ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ ക​ട​ന്നു​ക​യ​റി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലും മ​റ്റും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​നി​ൽ ക​ട​ന്നി​രു​ന്നി​ല്ല. പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബ് വ​ർ​ഷി​ച്ച ശേ​ഷം മി​റാ​ഷ് യു​ദ്ധ വി​മാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. യു​ദ്ധ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യി ഡ്രോ​ണു​ക​ളും ഇ​ന്ധ​നം നി​റ​യ്​ക്കു​ന്ന വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് സൈ​ന്യം പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് നേ​ര​ത്തെ പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ അ​തി​ർ​ത്തി ലം​ഘി​ച്ച​താ​യി പാ​ക് സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​റാ​ണ് അ​റി​യി​ച്ച​ത്. തി​രി​ച്ച​ടി തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു പ​റ​ന്നെ​ന്നും ആ​സി​ഫ് ഗ​ഫൂ​ർ ട്വീ​റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് ആ​ദ്യ ട്വീ​റ്റ് പു​റ​ത്ത് വ​ന്ന​ത്.

മു​സ​ഫ​ർ​ബാ​ദ് സെ​ക്ട​റി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ പാ​ക് അ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ​തെ​ന്നും ത​ങ്ങ​ളു​ടെ സൈ​നി​ക​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ ഇ​ന്ത്യ​ൻ നീ​ക്ക​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ആ​സി​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.