ഇന്ത്യൻ ടെക്കികളെ സ്വാഗതം ചെയ്ത് റഷ്യ

“ഇന്ത്യയിലെ തലച്ചോറുകളെ റഷ്യ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ വിദ്ഗ്ധതൊഴിലാളികളെ റഷ്യയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ക്ഷണിക്കുകയാണ്. ഗണിതത്തിൽ ലോകത്തിലെ തന്നെ മിടുക്കന്മാരാണ് ഇന്ത്യാക്കാരും റഷ്യാക്കാരും,” മന്റുറോവ് പറഞ്ഞു.

ഇന്ത്യൻ ടെക്കികളെ സ്വാഗതം ചെയ്ത് റഷ്യ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം പിന്റെ വിസ പരിഷ്കരണങ്ങൾ മൂലം ആശങ്കയിലായത് ഇന്ത്യയിൽ നിന്നുള്ള ടെക്കികളായിരുന്നു. അമേരിക്കയിൽ ജോലി ചെയ്യാനുള്ള സുവർണ്ണാവസരം നഷ്ടമാകുമോ എന്ന് ടെക്കികൾക്കും തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമോയെന്ന് ഐറ്റി കമ്പനികളും ഭയന്നു. എന്നാൽ ഇന്ത്യയിൽ നിന്നുമുള്ള വിദഗ്ധതൊഴിലാളികളെ സ്വാഗതം ചെയ്ത് റഷ്യ രംഗത്തെത്തിയിരിക്കുന്നു.

റഷ്യൻ വാണിജ്യമന്ത്രി ഡെനിസ് മന്റുറോവ് ആണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ റഷ്യയിലേയ്ക്ക് സ്വാഗതം ചെയ്തത്. "ഇന്ത്യയിലെ തലച്ചോറുകളെ റഷ്യ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ വിദ്ഗ്ധതൊഴിലാളികളെ റഷ്യയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ക്ഷണിക്കുകയാണ്. ഗണിതത്തിൽ ലോകത്തിലെ തന്നെ മിടുക്കന്മാരാണ് ഇന്ത്യാക്കാരും റഷ്യാക്കാരും," മന്റുറോവ് പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ന്യൂ ഡൽഹിയിൽ എത്തിയതായിരുന്നു ഡെനിസ് മന്റുറോവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Story by