അമ്മയെ ശ്വാസംമുട്ടിച്ചു കൊന്ന ഇന്ത്യന്‍ വംശജനായ 17കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍

കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് അര്‍ണവ് ഉപ്പലപതിയെന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്യുന്നത്

അമ്മയെ ശ്വാസംമുട്ടിച്ചു കൊന്ന ഇന്ത്യന്‍ വംശജനായ 17കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍

അമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന 17കാരനായ ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ അറസ്റ്റുചെയ്തു. അര്‍ണവ് ഉപ്പലപ്പതിയെയാണ് നോര്‍ത്ത് കരോലനിയനയില്‍ നിന്ന് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുചെയ്തത്. 2015 ഡിസംബര്‍ 17നാണ് 51കാരിയായ നളിനി തെല്ലപോര്‍ളുവിനെ അര്‍ണവ് കഴുത്തുഞെരിച്ചുകൊന്നത്. ഡ്യൂക്ക് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന നളിനിയെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് മകന്‍ കൊന്നത്.

സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് അര്‍ണവ് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മറ്റാരോ അതിക്രമിച്ചു കയറി കൊല നടത്തിയെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. അതാണ് അര്‍ണവിനെ അറസ്റ്റു ചെയ്യാന്‍ വൈകിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് നളിനിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതിനെത്തുടര്‍ന്നാണ് പോലീസ് അര്‍ണവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അര്‍ണവിന് മുകളില്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.