ലേ​സ​ർ ഗൈ​ഡ​ഡ് ബോം​ബു​ക​ൾ വർഷിച്ച് 21 മിനിറ്റ് കൊണ്ട് എല്ലാം തകർത്തു; 200 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇതാദ്യമായാണ് കാര്‍ഗില്‍ യുദ്ധത്തിനു ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത്.

ലേ​സ​ർ ഗൈ​ഡ​ഡ് ബോം​ബു​ക​ൾ വർഷിച്ച് 21 മിനിറ്റ് കൊണ്ട് എല്ലാം തകർത്തു; 200 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തത് കേവലം 21 മിനിറ്റ് കൊണ്ട്. ലേ​സ​ർ ഗൈ​ഡ​ഡ് ബോം​ബു​ക​ൾ ഉപയോ​ഗിച്ചു നടത്തിയ ആക്രമണത്തിൽ 200 ഓളം ഭീകരർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. 12 മിറാഷ്- 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ ഭീകര താവളത്തിലേക്ക് വര്‍ഷിച്ചായിരുന്നു ആക്രമണം.

ജെയ്‌ഷെ മുഹമ്മദിന്റെ ബാലകോട്ടിലെ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ മൂന്നു പ്രധാന കേന്ദ്രങ്ങളാണ് ലേസര്‍ ബോംബിട്ടു തകര്‍ത്തത്. അ​തീ​വ കൃ​ത്യ​ത​യോ​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് ശേ​ഷി​യു​ള്ള​വ​യാ​ണ് ലേ​സ​ർ ഗൈ​ഡ​ഡ് ബോം​ബു​ക​ൾ. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്ന രണ്ട് ലോഞ്ച് പാഡുകള്‍ തകര്‍ത്തു. ഇതാദ്യമായാണ് കാര്‍ഗില്‍ യുദ്ധത്തിനു ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ആക്രമണ വിവരം പുറത്തുവന്നത്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിക്കപ്പുറം കടന്ന് ബോംബുകള്‍ വര്‍ഷിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. വ്യോമസേന ആക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് ഇന്ത്യയുടെ വ്യോമാക്രമണം സ്ഥിരീകരിച്ചു. ആക്രമണം 100 ശതമാനം വിജയകരമായിരുന്നെന്നും അതിര്‍ത്തിയില്‍ ആതീവ ജാഗ്രതയെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മു​സാ​ഫ​റാ​ബാ​ദി​ൽ​നി​ന്നും 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മി​റാ​ഷ് വി​മാ​ന​ങ്ങ​ൾ 21 മി​നി​റ്റു നേ​രം ബ​ലാ​കോ​ട്ടി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി തി​രി​ച്ചു​വ​രികയായിരുന്നു. പുല്‍വാമയില്‍ ഈ മാസം 14ന് നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ 40ലേറെ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവഹാനി സംംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷേ മുഹമ്മദ് ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

Read More >>