തീവ്രവാദത്തിനെതിരെ കടുത്ത നടപടിയ്ക്ക് ഇന്ത്യ; പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കും

“എത്രയും പെട്ടെന്ന് പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രധാന ചുവടുവയ്പ്പായിരിക്കും അത്,” സിംങ് പറഞ്ഞു.

തീവ്രവാദത്തിനെതിരെ കടുത്ത നടപടിയ്ക്ക് ഇന്ത്യ; പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കും

പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. മധ്യപ്രദേശിൽ ബിഎസ് എഫിന്റെ പരേഡിൽ പങ്കെടുക്കേ അഭ്യന്തരമന്ത്രി രാജ് നാഥ് സിംങ് അറിയിച്ചതാണിക്കാര്യം.

"എത്രയും പെട്ടെന്ന് പാകിസ്താനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ അടയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രധാന ചുവടുവയ്പ്പായിരിക്കും അത്," സിംങ് പറഞ്ഞു.

2018 ൽ പാകിസ്താനുമായുള്ള അതിർത്തി അടയ്ക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രതലത്തിൽ ഹോം സെക്രട്ടറി, ബിഎസ് എഫ്, ചീഫ് സെക്രട്ടറിമാർ എന്നിവരുടെ നിരീക്ഷണത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ബുദ്ധിമുട്ടേറിയ അതിർത്തിപ്രദേശങ്ങളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും സിംങ് കൂട്ടിച്ചേർത്തു.