അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടി; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ പാകിസ്ഥാന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളെയാണ് ഇന്ത്യന്‍ സേന ആക്രമിച്ചത്.

ഇന്ത്യയുടെ രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ആക്രമണത്തില്‍ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു.

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികലമാക്കിയ പാകിസ്ഥാന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളെയാണ് ഇന്ത്യന്‍ സേന ആക്രമിച്ചത്.

പാകിസ്ഥാന്റെ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ ആക്രമണം ശക്തമാക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. തിരിച്ചടി സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുന്നുവെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.