ജറുസലേമിന് ഇസ്രയേൽ തലസ്ഥാനമായി അം​ഗീകാരം; യുഎസ് തീരുമാനത്തിനെതിരേ ഇന്ത്യ

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. അമേരിക്കൻ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

ജറുസലേമിന് ഇസ്രയേൽ തലസ്ഥാനമായി അം​ഗീകാരം; യുഎസ് തീരുമാനത്തിനെതിരേ ഇന്ത്യ

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ. ഈ നിലപാടിനെ പിന്തുണയ്ക്കില്ലെന്നും ഫലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്ര നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനൊപ്പം ഇസ്രയേലിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന്റെ ആസ്ഥാനം ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുന്നതായും ട്രംപ് അറിയിച്ചു.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. അമേരിക്കൻ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

Read More >>