ഉത്തര്‍പ്രദേശിനു പുറമേ ബിജെപി അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലും അറവുശാലകള്‍ അടച്ചുപൂട്ടുന്നു

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന 4,000 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ 11 അറവുശാലകളും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാലയും അടച്ചുപൂട്ടിയിട്ടുണ്ട്...

ഉത്തര്‍പ്രദേശിനു പുറമേ ബിജെപി അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലും അറവുശാലകള്‍ അടച്ചുപൂട്ടുന്നു

ഉത്തര്‍പ്രദേശിനു പുറമേ ബിജെപി അധികാരത്തിലുള്ള നാലു സംസ്ഥാനങ്ങളില്‍കൂടി അറവുശാലകള്‍ പൂട്ടുന്നു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അനധികൃത അറവുശാലകളാണ് പൂട്ടുന്നത്.

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന 4,000 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ 11 അറവുശാലകളും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാലയും അടച്ചുപൂട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ അറവുശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ തയാറാകുന്നില്ലെന്നും ലൈസന്‍സ് ഫീസ് കൂത്തനെ കൂട്ടിയെന്നും കാട്ടി വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമരന്തിയായി അധികാരമേറ്റതിനു പിന്നാലെ വ്യാപകമായി അറവുശാലകള്‍ അടച്ചുപൂട്ടയിരുന്നു. ഇതിനെത്തുടര്‍ന്നു വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.

Story by