മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍; ഇറോം ഷര്‍മിള പിന്നില്‍

60 അംഗ നിയമസഭയില്‍ 31 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്.

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍; ഇറോം ഷര്‍മിള പിന്നില്‍

മണിപ്പൂര്‍ നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 11 മണിയോടെ ഏകദേശ രൂപമറിയാനാകുമെന്ന് കരുതുന്നു. മണിപ്പൂര്‍ സമരനായികയും ഇരുമ്പു വനിതയുമായ ഇറോം ഷര്‍മിള പിന്നിലാണ്. മുഖ്യമന്ത്രി ഇബോബി സിംഗാണ് എതിരാളി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മുന്നിലാണ്.

ബിജെപി രണ്ട് സീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. ഷര്‍മിളയുടെ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല. 2012 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ലഭിച്ചത്.