എരുമകളെ വാഹനത്തില്‍ കൊണ്ടുപോയ മൂന്ന് പേര്‍ക്ക് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു

കന്നുകാലികളെ അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്ന പേരില്‍ അക്രമത്തിനിരയായവര്‍ക്കെതിരെ കേസെടുത്ത പൊലീസ് അക്രമികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

എരുമകളെ വാഹനത്തില്‍ കൊണ്ടുപോയ മൂന്ന് പേര്‍ക്ക് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റു

എരുമകളെ വാഹനത്തില്‍ കൊണ്ടുപോയ മൂന്ന് പേര്‍ക്ക് ഡല്‍ഹി നഗരത്തില്‍ മര്‍ദ്ദനമേറ്റു. ദക്ഷിണ ഡല്‍ഹിയില്‍ ഇന്നലെയാണ് സംഭവം. മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി സംരക്ഷിക്കുന്ന സംഘടനയിലുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ഗാസിപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന എരുമകള്‍ അവശ നിലയിലായിരുന്നുവെന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റവര്‍ക്ക് എയിംസില്‍ ചികിത്സ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാമില്‍ ബാനിയ പറഞ്ഞു. ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പീപ്പിള്‍ ഫോര്‍ അനിമല്‍ എന്ന സംഘടനയിലുള്ളവരാണ് വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം നടത്തിയതെന്ന് പറഞ്ഞ പൊലീസ് ഇവര്‍ക്ക് കുപ്രസിദ്ധ ഗോസംരക്ഷകരുമായി ബന്ധമില്ലെന്ന് പറഞ്ഞു. മൃഗങ്ങളെ ക്രൂരമായ രീതിയില്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട തങ്ങള്‍ പൊലീസില്‍ വിവരമറിയിക്കുക മാത്രമാണ് ചെയ്തതെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഗൗരവ് ഗുപ്ത പറഞ്ഞു.