ഐഎഎസ് ഓഫീസറുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈ നഗര വികസന കാര്യാലയത്തിന്റെ പ്രന്‍സിപ്പള്‍ സെക്രട്ടറിയുടെ മകന്‍ മന്‍മത്താണ് മരിച്ചത്

ഐഎഎസ് ഓഫീസറുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈയില്‍ ഐഎഎസ് ഓഫീസറുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. മുംബൈ നഗരവികസന കാര്യാലയത്തിന്റെ പ്രന്‍സിപ്പള്‍ സെക്രട്ടറിയുടെ മകന്‍ മന്‍മത്താണ് (16) മരിച്ചത്. ഇന്ന് രാവിലെ 7 30 ന് നേപ്പന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ദയിറാ അപ്പാര്‍ട്ടമെന്റില്‍ നിന്നാണ് മന്‍മത്ത് വീണത്.

യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍മത്ത് രാവിലെ 7 മണിക്ക് കൂട്ടുകാരെ കണ്ടിരുന്നുന്നതായി പൊലീസ് പറയുന്നു.മലബാര്‍ ഹില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Read More >>