'ഞാനാണ് ബാബറി മസ്ജിദ് തകര്‍ത്തത്, രാമക്ഷേത്രം പണിയും വരെ പോരാട്ടം തുടരും': മുന്‍ ബിജെപി എംപി രാംവിലാസ് വേദാന്തി

ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ പോലും താന്‍ തയ്യാറാണെന്നും വേദാന്തി പറഞ്ഞു

ഞാനാണ് ബാബറി മസ്ജിദ് തകര്‍ത്തത്, രാമക്ഷേത്രം പണിയും വരെ പോരാട്ടം തുടരും: മുന്‍ ബിജെപി എംപി രാംവിലാസ് വേദാന്തി

ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനുമുണ്ടായിരുന്നെന്ന് ബിജെപിയുടെ മുന്‍ എംപി രാംവിലാസ് വേദാന്തി. മുമ്പ് നടത്തിയ സമാനമായ പ്രസ്താവന വേദാന്തി ഇന്ന് ആവര്‍ത്തിക്കുകയായിരുന്നു. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കും വരെ പോരാട്ടം തുടരുമെന്നും വേദാന്തി പറഞ്ഞു. ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കൊപ്പം താന്‍ ബാബറി മസ്ജിദ് പൊളിച്ചു നീക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ പോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.