സ്വീഡിഷ് സര്‍ക്കാരിന്റെ ഭയാനകമായ അനീതി മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് ജൂലിയന്‍ അസാന്‍ജ്‌

ഏഴു വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാരോപണക്കേസ് പിന്‍വലിച്ചതു പ്രധാനപ്പെട്ട വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബസ്സിയ്ക്കു പുറത്തിറങ്ങിയാല്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്യും എന്നും അറിയിച്ചിട്ടുണ്ട്. ശരിക്കുള്ള യുദ്ധം തുടങ്ങുന്നതേയുള്ളൂയെന്നാണ് അസാന്‍ജ് പ്രതികരിച്ചത്.

സ്വീഡിഷ് സര്‍ക്കാരിന്റെ ഭയാനകമായ അനീതി മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് ജൂലിയന്‍ അസാന്‍ജ്‌

വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരേയുള്ള ലൈംഗികാരോപണക്കേസ് സ്വീഡിഷ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. പുറത്തിറങ്ങിയാല്‍ അമേരിക്കയിലേയ്ക്കു നാടുകടത്തും എന്നതു കൊണ്ടാണു അസാന്‍ജിന്‌റെ ഈ തീരുമാനം.

ഏഴു വര്‍ഷങ്ങളായി തുടരുന്ന ലൈംഗികാരോപണക്കേസ് പിന്‍വലിച്ചതു പ്രധാനപ്പെട്ട വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എംബസ്സിയ്ക്കു പുറത്തിറങ്ങിയാല്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്യും എന്നും അറിയിച്ചിട്ടുണ്ട്. ശരിക്കുള്ള യുദ്ധം തുടങ്ങുന്നതേയുള്ളൂയെന്നാണ് അസാന്‍ജ് പ്രതികരിച്ചത്.

വെള്ളിയാഴ്ച ഇക്വഡോര്‍ എംബസ്സിയുടെ ബാല്‍ക്കണിയില്‍ നിന്നു മാദ്ധ്യമങ്ങളോടു സംസാരിച്ച അസാന്‍ജ് തനിക്കൊരിക്കലും പൊറുക്കാന്‍ കഴിയാത്തതാണു കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ തടവുജീവിതം എന്നു പറഞ്ഞു.

'കുറ്റപത്രമില്ലാതെ ഏഴു വര്‍ഷത്തെ നാടുകടത്തല്‍, കുറ്റപത്രമില്ലാതെ അഞ്ചു വര്‍ഷങ്ങള്‍ ഈ എംബസ്സിയില്‍ സൂര്യപ്രകാശമില്ലാതെ വീട്ടുതടങ്കല്‍. ഏഴു വര്‍ഷങ്ങള്‍ എന്റെ കുട്ടികള്‍ ഞാനില്ലാതെ ജീവിച്ചു. അത് എനിക്കു പൊറുക്കാനോ മറക്കാനോ കഴിയുന്ന ഒന്നല്ല,' അസാന്‍ജ് പറഞ്ഞു.

തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിക്കിലീക്‌സിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യുകയാണ് അമേരിക്കയുടെ ആവശ്യം എന്ന് അസാന്‍ജ് കൂട്ടിച്ചേര്‍ത്തു. ലൈംഗികാരോപണക്കേസ് അവസാനിപ്പിച്ച സ്വീഡിഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെ 'യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ പ്രധാനപ്പെട്ട വിജയം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

2010 ആഗസ്റ്റില്‍ അസാന്‍ജ് സ്വീഡന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ചാണ് അദ്ദേഹത്തിനെതിരേ രണ്ടു സ്ത്രീകള്‍ ലൈംഗികാരോപണക്കുറ്റം ചാര്‍ത്തിയത്. അസാന്‍ജ് ആരോപണം നിഷേധിക്കുകയും സ്വീഡനില്‍ നിന്നും പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വരുകയും കേസ് വീണ്ടും തുറക്കുകയുമായിരുന്നു.

കേസ് പിൻവലിച്ചെങ്കിലും കേസില്‍ നിന്നും അസാന്‍ജ് പൂര്‍ണമായും മുക്തനാനെന്നു പറയാന്‍ കഴിയില്ല. 2020 ആഗസ്റ്റിനുള്ളില്‍ സ്വീഡനില്‍ പ്രവേശിച്ചാല്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്നു സ്വീഡിഷ് ചീഫ് പ്രൊസിക്യൂട്ടര്‍ മരിയാന നൈ പറഞ്ഞു