സന്തോഷിക്കാന്‍ പേടിയാകുന്നു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി

കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

സന്തോഷിക്കാന്‍ പേടിയാകുന്നു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി

എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി.കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്‍റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക.

അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്'. ഇങ്ങനെ പോകുന്നു ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യാക്കുറിപ്പ്.

സമാനമായി ആത്മഹത്യചെയ്യുകയാണെന്ന കാര്യം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനെടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലിയിലാണ് ഇയാളെയും കാണപ്പെട്ടത്.

ഈ ആത്മഹത്യയ്ക്കും പുറമെ പഠനവുമായി ബന്ധപ്പെട്ട അമിത സമ്മര്‍ദം താങ്ങാനാവാതെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്.മധപുരിലെ കോളേജിലാണ് സംയുക്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് നിസാമാബാദ് ജില്ലയില്‍ കുടംബത്തോടൊപ്പം താമസിച്ച് പഠിച്ചു വരികയായിരുന്നു സംയുക്ത . ബസ് ഡ്രൈവറുടെ മകളായ സംയുക്ത തനിക്ക് പഠനത്തില്‍ മെച്ചപ്പെടാനാവുന്നില്ല എന്നതിനാല്‍ ഏറെ ദുഖിതായിരുന്നു.

Read More >>