ബധിരർക്കും ഇനി വാഹനമോടിക്കാം; രാജ്യത്തെ ആദ്യ ലൈസൻസ് ഹൈദരാബാദുകാരന്

ബധിരര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതിനു നിയമവിലക്കുണ്ടായിരുന്നു. ബധിരര്‍ വാഹനമോടിക്കുന്നതു പൊതുജനത്തിന് അപകടകരമായും എന്ന കാരണത്താലായിരുന്നു അത്. എന്നാല്‍, ഇന്‌റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ബധിരര്‍ക്കു ഇന്ത്യയില്‍ വാഹനമോടിക്കാന്‍ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

ബധിരർക്കും ഇനി വാഹനമോടിക്കാം; രാജ്യത്തെ ആദ്യ ലൈസൻസ് ഹൈദരാബാദുകാരന്

ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യത്തെ ബധിരനായി ഹൈദരാബാദ് സ്വദേശി അന്നപ്രഗഡ മണികണ്ഠ. ഗ്രാഫിക് ഡിസൈനര്‍ ആയ മണികണ്ഠ നാലു ദിവസങ്ങള്‍ക്കു മുമ്പാണു ഖൈരത്താബാദ് ആര്‍ടിഓയില്‍ ലേണേഴ്‌സ് ലൈസന്‍സിന് അപേക്ഷിച്ചത്. പിന്നീട് ഡ്രൈവിംഗ് ടെസ്റ്റ് പാസായ മണികണ്ഠയ്ക്കു ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബധിരര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതിനു നിയമവിലക്കുണ്ടായിരുന്നു. ബധിരര്‍ വാഹനമോടിക്കുന്നതു പൊതുജനത്തിന് അപകടകരമായും എന്ന കാരണത്താലായിരുന്നു അത്. എന്നാല്‍, ഇൻ്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ബധിരര്‍ക്കു ഇന്ത്യയില്‍ വാഹനമോടിക്കാന്‍ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.

ബധിരരുടെ ദേശീയസംഘടന നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേട്ട ഡല്‍ഹി ഹൈക്കോടതി 2001 ല്‍ ബധിരര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്കണമെന്നു വിധിക്കുകയുണ്ടായി. വിദേശരാജ്യങ്ങളില്‍ ബധിരര്‍ക്കു വാഹനമോടിക്കുന്നതില്‍ തടസ്സമൊന്നുമില്ല. വാഹനമോടിക്കുന്നയാള്‍ വാഹനത്തില്‍ അതറിയിക്കുന്ന സ്റ്റിക്കര്‍ പതിയ്ക്കണമെന്നേയുള്ളൂ.

ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗതാഗതവകുപ്പ് സംസ്ഥാനസര്‍ക്കാരുകളുടേയും എയിംസിൻ്റെയും അഭിപ്രായം തേടിയിരുന്നു. ബധിരര്‍ വാഹനമോടിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് എയിംസ് മറുപടി നല്‍കി. നല്ല കാഴ്ചശക്തിയുള്ള ബധിരര്‍ക്കു വാഹനമോടിക്കുന്നതില്‍ തടസ്സമില്ലെന്നും എയിംസ് അറിയിച്ചു.

അതനുസരിച്ചു 2016 ഒക്ടോബര്‍ 28 ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കുലര്‍ അയയ്ക്കുകയും ബധിരര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

തനിയ്ക്കു ചുണ്ടുകളുടെ ചലനം നോക്കി അര്‍ഥം മനസ്സിലാക്കാല്‍ സാധിക്കുമെന്നും പത്തു വര്‍ഷങ്ങള്‍ക്കു മുമ്പു വാഹനമോടിക്കാന്‍ പഠിച്ചതാണെന്നും മണികണ്ഠ പറഞ്ഞു. കണ്ണാടിയില്‍ നോക്കി പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമില്ലെന്നും അദ്ദേഹം പറയുന്നു.