മോദി ഭരണത്തിൽ ഇന്ത്യ പട്ടിണിയിൽ മുന്നിൽ; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ ബം​ഗ്ലാദേശിനും പിന്നിൽ

ഇന്റര്‍നാഷ്ണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയില്‍ 119 രാജ്യങ്ങളാണ് ഉള്ളത്. ഇതില്‍ ഇന്ത്യക്ക് 100-ാം സ്ഥാനമാണ്.

മോദി ഭരണത്തിൽ ഇന്ത്യ പട്ടിണിയിൽ മുന്നിൽ; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യ ബം​ഗ്ലാദേശിനും പിന്നിൽ

ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി ഇന്റര്‍നാഷ്ണല്‍ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയില്‍ 119 രാജ്യങ്ങളാണ് ഉള്ളത്. ഇതില്‍ ഇന്ത്യക്ക് 100-ാം സ്ഥാനമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 55 പോയിന്റ് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ അവസ്ഥ ഗുരുതരമാണെന്ന സൂചനയാണ് തരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് 97-ാം സ്ഥാനമാണ് ലഭിച്ചത്.

ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ പോഷകാഹാര ലഭ്യതക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ 20 ശതമാനമായിരുന്നു. എന്നാല്‍ കേവലം മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 21 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ ആറുമാസത്തിനും 23 മാസത്തിനും ഇടയിലുള്ള 9.6 ശതമാനം കുട്ടികള്‍ക്ക് മാത്രമേ കൃത്യമായ ഭക്ഷണം ലഭിക്കുന്നുള്ളൂ. ഇന്ത്യയിലെ അഞ്ചു വയസില്‍ താഴെയുള്ള അഞ്ചില്‍ ഒരു ഭാഗം കുട്ടികള്‍ക്കും ഉയരത്തിന് ആനുപാതികമായി തൂക്കമില്ലാത്തവരും മൂന്നില്‍ ഒരു കുട്ടിക്ക് പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയില്ലാത്തവരുമാണെന്നാണ് സൂചികയില്‍ വ്യക്തമാക്കുന്നത്.

സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കുറഞ്ഞ പോയിന്റ് നേടിയ മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ് ഇന്ത്യക്കു പിന്നിലുള്ളത്. പാക്കിസ്ഥാന്‍ 106-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ 107-ാം സ്ഥാനത്തുമാണ്.

Read More >>