ജനങ്ങളുടെ കീശയില്‍ കൈയിട്ട് വാരുന്ന ബാങ്കുകള്‍: ആരു കെട്ടും ഈ പൂച്ചയ്ക്ക് ഒരു മണി?

ബാങ്കുകൾ ഈടാക്കാനുദ്ദേശിക്കുന്ന പിഴകളും നിരക്കുകളുമെല്ലാം അവരുടെ നിയമാവലിയ്ക്ക് അനുസൃതമാണെന്നാണ് പറയുന്നത്. ഉപഭോക്താക്കളുടെ പണം പിടുങ്ങുന്നതിന് അതൊരു ന്യായീകരണമെല്ലെങ്കിലും.

ജനങ്ങളുടെ കീശയില്‍ കൈയിട്ട് വാരുന്ന ബാങ്കുകള്‍: ആരു കെട്ടും ഈ പൂച്ചയ്ക്ക് ഒരു മണി?

ഇന്ത്യയിലെ സ്വകാര്യ ബാങ്കുകൾക്ക് ഉപഭോക്താക്കളോടുള്ള സമീപനം പുച്ഛം മാത്രമാണെന്ന് തോന്നും അടുത്ത കാലത്തെ നീക്കങ്ങൾ കണ്ടാൽ. എന്തൊക്കെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായാലും പണമിടപാടുകൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനം പുനഃപരിശോധിക്കാനോ മാറ്റം വരുത്താനോ ബാങ്കുകൾ തയ്യാറാവുന്നില്ല എന്നത് തന്നെ ഉദാഹരണം.

ബാങ്കുകൾ ഈടാക്കാനുദ്ദേശിക്കുന്ന പിഴകളും നിരക്കുകളുമെല്ലാം അവരുടെ നിയമാവലിയ്ക്ക് അനുസൃതമാണെന്നാണ് പറയുന്നത്. ഉപഭോക്താക്കളുടെ പണം പിടുങ്ങുന്നതിന് അതൊരു ന്യായീകരണമെല്ലെങ്കിലും.

നമ്മുടെ ബാങ്കുകളെ നിയന്ത്രിക്കുന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാജയമായി വേണം ഈ നിഷ്‌കരുണമായ നടപടികളെ കാണാന്‍. ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടത് റിസര്‍വ്വ് ബാങ്കിന്റെ കടമയാണ്. എന്നാല്‍ അവര്‍ മൗനം പാലിക്കുന്നു. തോന്നിയ നിരക്കുകളും പിഴകളും ഈടാക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന ഘടകം എന്താണ്?

ബാങ്കിംഗ് നിയമങ്ങളുടെ പോരായ്മയാണ്കാരണം എന്നേ പറയാനുള്ളൂ. തങ്ങൾക്ക് തോന്നുമ്പോൾ തോന്നിയ പോലെ ഉപഭോക്താക്കളുടെ പണം അടിച്ചു മാറ്റൽ വേറെ ഒരു കച്ചവടത്തിലും നടക്കില്ല. കൃത്യമായ നിയമം മൂലം അത്തരം പിടിച്ചുപറികൾ തടഞ്ഞുവച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾക്ക് അങ്ങിനെയൊരു നിയന്ത്രണം നിയമം മൂലം ചെലുത്തിയിട്ടില്ല. അത് ശ്രദ്ധിക്കേണ്ട റിസർവ്വ് ബാങ്ക് ഒന്നും ചെയ്യുന്നുമില്ല. ജനങ്ങളുടെ കീശയിൽ ഓട്ട വീഴും എന്നത് മിച്ചം.


പണം പിൻ വലിക്കുന്നതിന് 150 രൂപ വരെ ചാർജ്ജ് ചെയ്യുമെന്ന് ഒരു ബാങ്ക് അറിയിക്കുന്നു. ഏത് കണക്കുകൾ വച്ചാണ് 150 രൂപ എന്ന് ആർക്കും അറിയില്ല. ഈ ഹൈ-ടെക് ലോകത്ത് ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേയ്ക്കോ ശാഖയിലേയ്ക്കോ പണം മാറ്റുന്നതിന് എന്ത് അധികച്ചെലവാണ് ഉണ്ടാകാൻ പോകുന്നത്?

ഇതൊന്നും ബാങ്കുകളോട് ചോദിക്കരുതെന്ന അലിഖിതനിയമം ഉള്ളത് പോലെയാണ് കാര്യങ്ങൾ. മറുപടി പറയേണ്ടത് ആർ ബി ഐ ആണ്. ഉപഭോക്താക്കൾ പ്രതികരിക്കാതെ അല്ലെങ്കിൽ ചോദ്യം ചെയ്യാതെ ഇതിനൊന്നും ഉത്തരം നൽകാൻ ആർ ബി ഐ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുവരെ തുടരും ബാങ്കുകളുടെ കൊള്ളയടി.

Read More >>