ഗംഗയിലേക്കൊഴുകുന്ന മലിനജല പൈപ്പ് സ്വന്തം ഫ്‌ളക്‌സ് കൊണ്ട് മറച്ച് മോദിയുടെ പുതിയ തട്ടിപ്പ്

മക്രോണിനെ സ്വാഗതം ചെയ്തു കൊണ്ട് മോദിയും മക്രോണും നില്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിംഗുകളും ഗംഗയുടെ തീരത്ത് സ്ഥാപിച്ചിരുന്നു.

ഗംഗയിലേക്കൊഴുകുന്ന മലിനജല പൈപ്പ് സ്വന്തം ഫ്‌ളക്‌സ് കൊണ്ട് മറച്ച് മോദിയുടെ പുതിയ തട്ടിപ്പ്

രാജ്യത്ത് കോടിക്കണക്കിന് പേര്‍ പട്ടിണി കിടക്കുമ്പോഴും ഗംഗ നദി ശുദ്ധീകരിക്കാനായി 7,000 രൂപയാണല്ലോ മോദി സര്‍ക്കാര്‍ വകയിരുത്തിയത്. ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഗംഗയുടെ 'മഹത്വം' കാണിക്കാനായി ആഡംബര ബോട്ടില്‍ കയറ്റി നരേന്ദ്ര മോദി ഒരു യാത്രയും നടത്തി. യാത്രക്കിടെ മക്രോണിനോട് സ്ഥലം എംപി കൂടിയായ മോദി ഗംഗയുടെ 'മഹത്വവും സാംസ്‌കാരിക പ്രാധാന്യവും' വിശദമാക്കുന്നുണ്ടായിരുന്നു.

മക്രോണിനെ സ്വാഗതം ചെയ്തു കൊണ്ട് മോദിയും മക്രോണും നില്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിംഗുകളും ഗംഗയുടെ തീരത്ത് സ്ഥാപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗംഗാ നദി ക്ലീനിംഗിലെ പാളിച്ചകള്‍ മറയ്ക്കാനാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിരുന്നത്. സമീപപ്രദേശങ്ങളില്‍ നിന്ന് ഗംഗയിലേക്ക് മലിനജലം ഒഴുകി വരുന്ന കൂറ്റന്‍ പൈപ്പുകള്‍ മറയ്ക്കാനാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതെന്ന് ബീഫ് ജനത പാര്‍ട്ടി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റുകളിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. മോദിയുടെ ഏറ്റവും പുതിയ തട്ടിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.


Read More >>