അറവുശാലകള്‍ പൂട്ടിക്കാന്‍ ഹിന്ദുത്വസേനകള്‍; അടുത്ത ലക്ഷ്യം ബംഗളൂരു

'ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടക്കാര്‍ തന്നത്താന്‍ കടകള്‍ അടച്ചുപൂട്ടിയ മാതൃക നമ്മള്‍ പിന്തുടരണം,' കര്‍ണാടക ഫെഡറേഷന്‍ ഓഫ് ഗോശാലാസ് നേതാവ് രാഘവേന്ദ്ര പറഞ്ഞു.

അറവുശാലകള്‍ പൂട്ടിക്കാന്‍ ഹിന്ദുത്വസേനകള്‍; അടുത്ത ലക്ഷ്യം ബംഗളൂരു

ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ അറവുശാലകള്‍ അടച്ചുപൂട്ടി ഹിന്ദുത്വ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കേ മറ്റു സംസ്ഥാനങ്ങളിലും മാംസാഹാരത്തിന് വിലങ്ങിടാന്‍ ശ്രമിക്കുകയാണ് ഹിന്ദുത്വസംഘടനകള്‍. ഉത്തര്‍പ്രദേശ് ആണ് അവര്‍ മാതൃകയായി കണക്കാക്കുന്നത്.

ബംഗളൂരുവില്‍ വിവിധ പശുസംരക്ഷണ സംഘടനകള്‍ ചേര്‍ന്ന് ബംഗളൂരു നഗരത്തിലെ അനുമതിയില്ലാത്ത 1700 ഇറച്ചിക്കടകള്‍ പൂട്ടണമെന്നാണ് അവരുടെ ആവശ്യം.

'ഉത്തര്‍പ്രദേശില്‍ ഇറച്ചിക്കടക്കാര്‍ തന്നത്താന്‍ കടകള്‍ അടച്ചുപൂട്ടിയ മാതൃക നമ്മള്‍ പിന്തുടരണം,' കര്‍ണാടക ഫെഡറേഷന്‍ ഓഫ് ഗോശാലാസ് നേതാവ് രാഘവേന്ദ്ര പറഞ്ഞു.

1997 ലെ കര്‍ണാടക ഹൈക്കോടതി വിധി പ്രകാരം അറവുശാലകള്‍ നഗരത്തിനു പുറത്തേയ്ക്ക് മാറ്റേണ്ടതാണെന്നാണ് പശുസംരക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

യോഗി ആദിത്യനാഥിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി എന്ന് കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. വര്‍ഗീയരാഷ്ട്രീയം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>