മതപരിവര്‍ത്തനമാരോപിച്ച് ഹിന്ദു യുവവാഹിനി വീടാക്രമിച്ച് യുവതീയുവാക്കളെ പോലീസിലേല്‍പ്പിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി

മതപരിവര്‍ത്തനമാരോപിച്ച് ഹിന്ദു യുവവാഹിനി വീടാക്രമിച്ച് യുവതീയുവാക്കളെ പോലീസിലേല്‍പ്പിച്ചു

ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതീയുവാക്കളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. മീററ്റിലാണ്‌
സംഭവം. യുവാവ് യുവതിയെ മതം മാറ്റാന്‍ ശ്രമിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സംഘടന പ്രവര്‍ത്തകര്‍ വീട് അതിക്രമിച്ചു കയറി ഇവരെ വലിച്ചിഴച്ച് കൊണ്ടുപോയി പോലീസിലേല്‍പ്പിച്ചത്.

ഇതര മതത്തിലുള്ള പെണ്‍കുട്ടിയെ മതം മാറ്റാനായി യുവാവ് വീട്ടില്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവവാഹിനി ആരോപിച്ചു. ന്യൂസ് 18 പുറത്തുവിട്ട വീഡിയോയില്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഇരുവരേയും വലിച്ചിഴയ്ക്കുന്നത് കാണാം. സംഭവം നടന്ന വീട് ചിലര്‍ വാടകയ്‌ക്കെടുത്ത് മതപരിവര്‍ത്തനം നടത്തുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ സംഘടനയ്ക്ക് രൂപം കൊടുത്തത്.