ഗാന്ധി വധം പുനരാവിഷ്കരിച്ച പൂജ പാണ്ഡേയ്ക്കും അനുയായികൾക്കും ഹിന്ദു മഹാസഭയുടെ ആദരം

ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത് തെ​റ്റ​ല്ലെ​ന്നും ചി​ല​ര്‍ അ​തി​നെ വി​വാ​ദ​മാ​ക്കി​യ​താ​ണെ​ന്നും കൗ​ശി​ക് പ​റ​ഞ്ഞു.

ഗാന്ധി വധം പുനരാവിഷ്കരിച്ച പൂജ പാണ്ഡേയ്ക്കും അനുയായികൾക്കും ഹിന്ദു മഹാസഭയുടെ ആദരം

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 71-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച നേ​താ​വി​നെ ഹി​ന്ദു മ​ഹാ​സ​ഭ ആ​ദ​രി​ച്ചു. ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര പ്ര​കാ​ശ് കൗ​ശി​കാ​ണ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ പൂ​ജാ പാ​ണ്ഡേ​യ്ക്ക് വാ​ളും ഭ​ഗ​വ​ത്ഗീ​ത​യും ന​ല്‍​കി ആ​ദ​രി​ച്ച​ത്. ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത് തെ​റ്റ​ല്ലെ​ന്നും ചി​ല​ര്‍ അ​തി​നെ വി​വാ​ദ​മാ​ക്കി​യ​താ​ണെ​ന്നും കൗ​ശി​ക് പ​റ​ഞ്ഞു.

ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച 30 പ്ര​വ​ര്‍​ത്ത​ക​രെ​യും ഹി​ന്ദു മ​ഹാ​സ​ഭ ആ​ദ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യിരുന്നത്. ഗാ​ന്ധി​വ​ധം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്രൂ​ര​മാ​യ ആ​വി​ഷ്‌​കാ​രം ന​ട​ന്ന​ത്. പൂ​ജ പാ​ണ്ഡെ​യാ​ണ് ഗാ​ന്ധി​യു​ടെ പ്ര​തി​രൂ​പ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. ഇ​തി​നു ശേ​ഷം ഗോ​ഡ്‌​സെ​യു​ടെ പ്ര​തി​മ​യി​ല്‍ പൂ​മാ​ല​യി​ടു​ക​യും, മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്നീ​ട് പൂ​ജ​യേ​യും ഭ​ര്‍​ത്താ​വി​നേ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെയ്തിരുന്നു.