ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തീവണ്ടിപ്പാലം ഇന്ത്യയില്‍ തയ്യാറാകുന്നു

ഈഫൽ ഗോപുരത്തെക്കാൾ ഉയരമുള്ള ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തീവണ്ടിപ്പാലം എന്ന ബഹുമതി സ്വന്തമാക്കും.രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തീവണ്ടിപ്പാലം ഇന്ത്യയില്‍ തയ്യാറാകുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തീവണ്ടിപ്പാലം എന്ന ബഹുമതി ജമ്മു കശ്മീരിലെ ചെനാബ് പാലം സ്വന്തമാക്കും. ഈഫല്‍ ഗോപുരത്തിത്തെക്കാള്‍ ഉയരത്തിലാണ് പാലം നിർമിക്കുക. ജമ്മു കശ്മീരിലെ ചെനാബ് നദിയ്ക്കു കുറുകെയാണ് പാലം നിർമിക്കുന്നത്‌. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും എന്നു കരുതുന്നു.

കമാനാകൃതിയിലുള്ള ഈ പാലം ചെനാബ് നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലായിരിക്കും സ്ഥിതി ചെയ്യുക. അതായത് ഈഫല്‍ ഗോപുരത്തെക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതൽ.

മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. 1.315 കിലോമീറ്റര്‍ ആയിരിക്കും പാലത്തിന്റെ നീളം. 2019 ല്‍ പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചെനാബ് പാലം വിനോദസഞ്ചാരികളേയും ആകര്‍ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു. പാലം പരിശോധിക്കുന്നതിനായി ഒരു റോപ് വേയും ഉണ്ടായിരിക്കും.

ചൈനയിലെ ബെയ്പാന്‍ ഷൂയ്ബായ് റെയില്‍വേ പാലത്തിനേക്കാള്‍ (275 മീറ്റര്‍) ഉയരമുണ്ടാകും ചെനാബ് പാലത്തിന്. ചെനാബ് പാലം പണി തീരുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം എന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും.

കൊങ്കണ്‍ റെയില്‍വേ ആണു പാലത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം.

Story by