കെപിസിസിയെ പൊളിച്ചടുക്കാൻ ഹൈക്കമാൻഡ്; ജംബോ കമ്മിറ്റികൾ ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും നിർ​ദേശം

ജനറൽ സെക്രട്ടറി സ്ഥാനത്ത് നാലുപേർ മാത്രം മതിയെന്നാണ് മറ്റൊരു നിർദേശം. നിലവിൽ ഇത് 22 ആണ്. വൈസ് പ്രസിഡന്റുമാരുടെ എണ്ണിൽ അഞ്ചിൽ നിന്ന് ഒന്നാക്കണമെന്നും കെപിസിസിയെ ഹൈക്കമാൻഡ് അറിയിച്ചു.

കെപിസിസിയെ പൊളിച്ചടുക്കാൻ ഹൈക്കമാൻഡ്; ജംബോ കമ്മിറ്റികൾ ഒഴിവാക്കാനും ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും നിർ​ദേശം

കെപിസിസിയെ പൊളിച്ചടുക്കാനൊരുങ്ങി ഹൈക്കമാൻഡ‍്. കെപിസിസിക്ക് ഇനി മുതൽ ജംബോ കമ്മിറ്റികൾ വേണ്ടെന്ന് ഹൈക്കമാൻഡ് നിർദേശം. നിലവിൽ 500ലേറെ പേരുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയിൽ ഇനി മുതൽ 40 പേർ മാത്രം മതിയെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. എല്ലാ തലങ്ങളിലും സമൂല മാറ്റത്തിനുള്ള തീരുമാനമാണ് ഹൈക്കമാൻഡ് കൈക്കൊണ്ടിരിക്കുന്നത്.

ഇതിൽ തന്നെ 30 ശതമാനം യുവാക്കളോ സ്ത്രീകളോ ആയിരിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കണമെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് നാലുപേർ മാത്രം മതിയെന്നാണ് മറ്റൊരു നിർദേശം. നിലവിൽ ഇത് 22 ആണ്.

വൈസ് പ്രസിഡന്റുമാരുടെ എണ്ണിൽ അഞ്ചിൽ നിന്ന് ഒന്നാക്കണമെന്നും കെപിസിസിയെ ഹൈക്കമാൻഡ് അറിയിച്ചു. അം​ഗങ്ങളുടെ ആധിക്യം കൊണ്ട് വലിയ നേട്ടങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു നീക്കം നടത്താൻ തുനിഞ്ഞതെന്നാണ് വിവരം.

അതേസമയം, കെപിസിസിക്കു പുറമെ ഡിസിസികളിൽ 30ൽ താഴെ ഭാരവാഹികൾ മാത്രം മതിയെന്നും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കെപിസിസിയിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം നേരത്തെ മുതൽ തന്നെ പല കോണുകളിൽ നിന്നും ഉയർന്നുവന്നിട്ടുള്ള ആവശ്യമാണ്. ഇതാണ് ഇപ്പോൾ ഹൈക്കമാൻഡ് ​ഗൗരവമായി പരി​ഗണിച്ചിരിക്കുന്നത്.


Story by
Read More >>