വിമാന റാഞ്ചല്‍ ഭീഷണി: മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

വിമാനത്താവളങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിന്റെ ​ഗൂഢാലോചനയിൽ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത് ആരെന്ന് വ്യക്തമായിട്ടില്ല.

വിമാന റാഞ്ചല്‍ ഭീഷണി: മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

വിമാനറാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ. വിമാനത്താവളങ്ങളില്‍ നിന്ന് ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കാന്‍ ആറു യുവാക്കള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിന്റെ ​ഗൂഢാലോചനയിൽ 23 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത് ആരെന്ന് വ്യക്തമായിട്ടില്ല.

ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്നും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പരിശോധനകള്‍ കര്‍ശനമാക്കിയതായും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒ പി സിങ് പറഞ്ഞു. ഭീഷണിയുള്ള സ്ഥലങ്ങളില്‍ സിറ്റി പൊലീസിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായവും തേടിയിട്ടുണ്ട്.

യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ളവ സൂക്ഷ്മമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യുറോയുടെ സഹായത്തോടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശം നല്‍കി.