ദിവസവും മദ്യപിക്കുന്ന ഹേമാ മാലിനി ആത്മഹത്യ ചെയ്യുന്നില്ലല്ലോ? മഹാരാഷ്ട്ര എംഎല്‍ഏ ബിച്ചു കഡു ചോദിക്കുന്നു

കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മദ്യപാനമാണെന്ന് പറഞ്ഞ ഹേമാ മാലിനിയ്ക്കുള്ള മറുപടിയായിട്ടാണ് അവർ എല്ലാ ദിവസവും മദ്യപിക്കുന്നുണ്ടെന്നും പക്ഷേ അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും ബച്ചു കഡു മറുപടി കൊടുത്തത്.

ദിവസവും മദ്യപിക്കുന്ന ഹേമാ മാലിനി ആത്മഹത്യ ചെയ്യുന്നില്ലല്ലോ? മഹാരാഷ്ട്ര എംഎല്‍ഏ ബിച്ചു കഡു ചോദിക്കുന്നു

കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ബിജെപിയുടെ ലോകസഭാ എംപി ഹേമാ മാലിനിയ്‌ക്കെതിരേ മഹാരാഷ്ട്രയില്‍ നിന്നുമുള്ള സ്വതന്ത്ര എംഎല്‍ഏ ബച്ചു കഡു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മദ്യപാനമാണെന്ന് പറഞ്ഞ ഹേമാ മാലിനിയ്ക്കുള്ള മറുപടിയായിട്ടാണ് ബച്ചു കഡു വിവാദമറുപടി നല്‍കിയത്.

ഹേമാ മാലിനി എല്ലാ ദിവസവും മദ്യപിക്കുന്നുണ്ടെന്നും പക്ഷേ അവര്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് ബച്ചു കഡു മറുപടി കൊടുത്തത്. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വച്ച് ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.

കര്‍ഷകരുടെ ആത്മഹത്യയ്ക്ക് കാരണം കൂടിയ വിവാഹച്ചെലവുകളാണെന്ന വാദവും അദ്ദേഹം നിഷേധിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മകന്‌റെ വിവാഹത്തിനു 4 കോടി ചെലവാക്കിയിട്ട് ആത്മഹത്യ ചെയ്യുന്നുണ്ടോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. പണം ഇല്ലാത്തതാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന്‌റെ യഥാര്‍ഥ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കാത്തതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം കര്‍ഷക ആത്മഹത്യയെക്കുറിച്ച് വിശദമായ മറുപടി നല്‍കണമെന്നും കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.