ഭിന്നശേഷിക്കാരിയായ അഭിഭാഷകയെ റെയിൽവേ സ്റ്റേഷനിൽ ഗാർഡും മോട്ടോർമാനും ചേര്‍ന്നു പീഡിപ്പിച്ചു

ട്രെയിനില്‍ മറന്നുവെച്ച ബാഗെടുക്കാന്‍ പനവേല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടോര്‍മാനും ഗാര്‍ഡും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഭിന്നശേഷിക്കാരിയായ അഭിഭാഷകയെ റെയിൽവേ സ്റ്റേഷനിൽ ഗാർഡും മോട്ടോർമാനും ചേര്‍ന്നു പീഡിപ്പിച്ചു

ട്രെയിനില്‍ മറന്നുവെച്ച ബാഗ് തിരികെയെടുക്കാനെത്തിയ ഭിന്നശേഷിക്കാരിയായ ഹൈക്കോടതി അഭിഭാഷകയെ മോട്ടോര്‍മാനും ഗാര്‍ഡും ചേര്‍ന്ന് പീഡിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതായി പരാതി. ബോംബൈ ഹൈക്കോടതിയിലെ അഭിഭാഷകയായ 35കാരിയാണ് പരാതിക്കാരി.

ട്രെയിനില്‍ മറന്നുവെച്ച ബാഗെടുക്കാന്‍ പനവേല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മോട്ടോര്‍മാനും ഗാര്‍ഡും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗെടുക്കാനായി ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു കൈ ഇല്ലാത്ത അഭിഭാഷക പുരുഷ സുഹൃത്തിനൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഇതോടെ ഇവരുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത മോട്ടോര്‍മാന്‍ പി എസ് രാമചന്ദ്രയും ഗാര്‍ഡ് അഭി പാട്ടീലും ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ ഇരുവരും അഭിഭാഷകയെ കൈയേറ്റം ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

അക്രമികളിലൊരാള്‍ തന്റെ മാറിടത്തില്‍ കടന്നുപിടിച്ചതായും മറ്റെയാള്‍ പുരുഷ സുഹൃത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് അഭിഭാഷക പരാതിയില്‍ പറയുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ 354, 323, 504, 506 147 വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പീഡനത്തെത്തുടര്‍ന്ന് അപമാനിതയായ താന്‍ അഭിഭാഷകവൃത്തി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചതായി അവര്‍ പറഞ്ഞു.