മുഖ്യമന്ത്രിയുടെ യോഗത്തില്‍ കുളിച്ചു വൃത്തിയായി വരാന്‍ ആവശ്യപ്പെട്ടു ജില്ലാഭരണകൂടം ഗ്രാമീണര്‍ക്ക് സോപ്പും ഷാംപൂ വിതരണം ചെയ്തു

മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മുസാഹാര്‍ വിഭാഗത്തില്‍പ്പെട്ട ഗ്രാമീണരെ ക്ഷണിച്ചിരുന്നത്. ഈ വിഭാഗത്തില്‍ നിന്നും 5 കുട്ടികള്‍ പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നുണ്ട്. സാധാരണ തൊഴിലാളികളാണ് പങ്കെടുക്കുന്നവരില്‍ അധികവും.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ കുളിച്ചു വൃത്തിയായി വരാന്‍ ആവശ്യപ്പെട്ടു ജില്ലാഭരണകൂടം ഗ്രാമീണര്‍ക്ക് സോപ്പും ഷാംപൂ വിതരണം ചെയ്തു

കുളിച്ചു വൃത്തിയായിട്ടു വേണം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന യോഗത്തിനെത്തേണ്ടതെന്നു യു.പിയിലെ ഖുഷിനഗര്‍ ഗ്രാമവാസികളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് വിവാദമാകുന്നു.

കുളിച്ചിട്ടു വന്നാല്‍ ഇവരില്‍ ദുര്‍ഗന്ധം ഉണ്ടാകില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിനു അങ്ങനെ വേണം പങ്കെടുക്കേണ്ടത്. ഗ്രാമീണര്‍ അങ്ങനെ ചെയ്യുമെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ ഭരണകൂടം അവര്‍ക്ക് സോപ്പും ഷാംപൂവും സൗജന്യമായി വിതരണവും ചെയ്തു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മുസാഹാര്‍ വിഭാഗത്തില്‍പ്പെട്ട ഗ്രാമീണരെ ക്ഷണിച്ചിരുന്നത്. ഈ വിഭാഗത്തില്‍ നിന്നും 5 കുട്ടികള്‍ പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നുണ്ട്. സാധാരണ തൊഴിലാളികളാണ് പങ്കെടുക്കുന്നവരില്‍ അധികവും. ഇവരോടാണ് കുളിച്ചു വൃത്തിയായി സുഗന്ധത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു സോപ്പും ഷാംപൂവും വിതരണം ചെയ്തിരിക്കുന്നത്.

ഇതു കൂടാതെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ഒറ്റരാത്രി കൊണ്ടു ഇവിടുത്തെ റോഡുകളും പൊതു ശൌചാലയങ്ങളും അറ്റക്കുറ്റപണികള്‍ നടത്തി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിനുള്ള ധനസഹായം എത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം നടത്തിയ ഒരുക്കങ്ങള്‍ നേരത്തെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.