കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ഹരീഷ് സാല്‍വെ കോടതിയില്‍ ഹാജരായതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാല്‍വെയേക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും ഇതേവാദമുഖങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ സാല്‍വെയുടെ പ്രതിഫലം വെളിപ്പെടുത്തിയത്...

കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്

കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപയെന്നു വെളിപ്പെടുത്തല്‍. കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.ഹരീഷ് സാല്‍വെ കോടതിയില്‍ ഹാജരായതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാല്‍വെയേക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും ഇതേവാദമുഖങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ സാല്‍വെയുടെ പ്രതിഫലം വെളിപ്പെടുത്തിയത്.

അതിനിടെ കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്താന്‍ ഹാജരാക്കിയെങ്കിലും വിഡിയോ കാണാന്‍ കോടതി വിസമ്മതിച്ചത് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. അതിനിടെ അന്താരാഷ്ട്ര കോടതിയില്‍നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ചാരവൃത്തി നടത്തിയെന്നതിന് യാതൊരു തെളുവുമില്ലാതെയാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ശരിയായ നീക്കങ്ങളിലൂടെ പാകിസ്താനെ തുറന്നുകാട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാകിസ്താന്‍ നടത്തുന്നതെന്നാണ് ഇന്ത്യയുടെ വാദം. വിചാരണ പൂര്‍ത്തിയാകും മുമ്പ് യാദവിന്റെ വധശിക്ഷ നടപ്പാക്കുമോയെന്ന ആശങ്കയും ഇന്ത്യ പകടിപ്പിച്ചിരുന്നു.