125 കോടി ജനതയ്ക്ക് മുഴുവൻ തൊഴിൽ നൽകാനാവില്ല: അമിത് ഷാ

125 കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ തൊഴിൽ നൽകുക പ്രായോഗികമായ കാര്യമല്ലെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ഇതിനുള്ള പരിഹാരം സ്വയം തൊഴിൽ മാത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

125 കോടി ജനതയ്ക്ക് മുഴുവൻ തൊഴിൽ നൽകാനാവില്ല: അമിത് ഷാ

125 കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ തൊഴിൽ നൽകുക പ്രായോഗികമായ കാര്യമല്ലെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ഇതിനുള്ള പരിഹാരം സ്വയം തൊഴിൽ മാത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. മുദ്രാ സ്‌കീം വഴി ഒൻപത് കോടിയോളം ജനങ്ങൾക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ യുവാക്കൾക്ക് ജോലി നൽകാൻ ബിജെപി സർക്കാർ പരാജയപെട്ടു എന്ന കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനത്തിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

ഗുജറാത്തിൽ കോൺഗ്രസ്സിന് നേതാക്കളില്ലെന്നും അതുകൊണ്ടാണ് കോൺഗ്രസ്സ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും അമിത് ഷാ. കോൺഗ്രസ്സ് ഭരണ കാലത്തേക്കാളും 300 ഇരട്ടിയോളം ഗുജറാത്തിൽ വികാസം നടപ്പിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാർദിക് പട്ടേലിന്റേതെന്ന് കരുതുന്ന സ്വകര്യ ദൃശ്യങ്ങൾ ഗുജറാത്തിലെ ഒരു പ്രാദേശിക വാർത്താ ചാനൽ പുറത്തു വിട്ടിരുന്നു. എന്നാൽ ലൈംഗീകത മൗലീകാവകാശമാണെന്നും അതിൽ മറ്റൊരാൾക്കും കൈകടത്താനാവില്ലെന്നും ഇതിനോട് പ്രതികരിച്ച് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനവും ആൾക്കൂട്ടവും ബിജെപിയുടെ ആത്മ വിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Read More >>