ഗുജറാത്ത് വംശഹത്യ: അമിത് ഷായ്ക്ക് സമന്‍സ്

കേസില്‍ അമിത് ഷായെ വിസ്തരിക്കണമെന്ന ബിജെപി നേതാവും മുൻ വനിതാ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനിയുടെ അഭിഭാഷകന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 11 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ നരോദഗ്രാം സംഭവത്തില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ അമിത് ഷാ ഉൾപ്പെടെ 14 പേരെ വിസ്തരിക്കണമെന്ന് മായാ കോഡ്നാനി ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് വംശഹത്യ: അമിത് ഷായ്ക്ക് സമന്‍സ്

ഗുജറാത്ത് വംശഹത്യാക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി സമന്‍സ് അയച്ചു. ഈ മാസം 18ന് ഹാജരാകാനാണ് സമന്‍സ്.

കേസില്‍ അമിത് ഷായെ വിസ്തരിക്കണമെന്ന ബിജെപി നേതാവും മുൻ വനിതാ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനിയുടെ അഭിഭാഷകന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 11 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ നരോദഗ്രാം സംഭവത്തില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ അമിത് ഷാ ഉൾപ്പെടെ 14 പേരെ വിസ്തരിക്കണമെന്ന് മായാ കോഡ്നാനി ആവശ്യപ്പെട്ടിരുന്നു.

നരോദാപാട്യയില്‍ നൂറോളം മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ ബിജെപി നേതാവും മുന്‍മന്ത്രിയുമായ മായ കോഡ്നാനിയെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. കോഡ്നാനി 2009ലാണ് അറസ്റ്റിലായത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് നരോദാപാട്യയിൽ മുസ്ലിങ്ങളെ കൊല്ലാൻ നേരിട്ടിറങ്ങിയ കോഡ്നാനിയെ 28 വർഷം തടവിന് വിധിച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഇവര്‍ സ്ഥിരം ജാമ്യം നേടി. ഈ കേസില്‍ കോഡ്നാനിയുടെ അപ്പീലില്‍ ഹൈക്കോടതി വാദം കേട്ട് വിധിപറയാന്‍ മാറ്റിവച്ചിരിക്കയാണ്.