ജീസസ് ചെകുത്താനെന്ന് ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത സ്‌കൂള്‍ പാഠപുസ്തകം

യേശുക്രിസ്തുവിന്‌റെ ഉപസര്‍ഗമായി ചെകുത്താന്‍ എന്നര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ 'ഹേവാന്‍' എന്നു ചേര്‍ത്തിട്ടുള്ളതാണ് പ്രതിഷേധം ക്ഷണിച്ച് വരുത്തിയത്.

ജീസസ് ചെകുത്താനെന്ന് ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത സ്‌കൂള്‍ പാഠപുസ്തകം

ഗുജറാത്തില്‍ ഒമ്പതാം ക്ലാസ്സ് ഹിന്ദി ടെക്സ്റ്റ് ബുക്കില്‍ യേശുക്രിസ്തുവിനെ ചെകുത്താനാക്കി. ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യമായി നല്‍കുന്ന പുസ്തകത്തിലാണ് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും വിഷമിപ്പിച്ച വിശേഷണമുള്ളത്.

യേശുക്രിസ്തുവിന്‌റെ ഉപസര്‍ഗമായി ചെകുത്താന്‍ എന്നര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ 'ഹേവാന്‍' എന്നു ചേര്‍ത്തിട്ടുള്ളതാണ് പ്രതിഷേധം ക്ഷണിച്ച് വരുത്തിയത്. പാഠപുസ്തകത്തിലെ പതിനാറാം പേജില്‍ രണ്ടാമത്തെ ഖണ്ഡികയിലാണ് വിവാദ പരാമര്‍ശമുള്ളത്.

വിവേകാനന്ദനെപ്പറ്റിയുള്ള അദ്ധ്യായത്തില്‍ ജീസസിന്‌റെ പേരിന്‌റെ കൂടെ ഇത്തരം മോശം വാക്ക് ചേര്‍ത്തിയത് ദുഃഖകരമാണെന്ന് സൗത്ത് ഗുജറാത്തിലെ ഖീര്‍ഗാം സിഎന്‍ഐ ചര്‍ച്ചിലെ റവറന്‌റ് ഡോ. രവി വെറ്റി പറഞ്ഞു.

സംസ്ഥാനത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ഈ വിഷയം സംസാരിച്ച് പാഠപുസ്തകം പിന്‍വലിച്ച് തെറ്റ് തിരുത്തി പുതിയത് ഇറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇംഗ്ലീഷിലെ ഹെവൻ എന്ന വാക്കാണ് എഴുത്തുകാരന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്‌സ് അറിയിച്ചു. എങ്കിലും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു:

1. ഹിന്ദി പാഠപുസ്തകത്തില്‍ ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചതെന്തിന്?

2. ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒരു അര്‍ത്ഥവുമുണ്ടാക്കാത്ത വാക്കാണ് 'ഹെവന്‍ ജീസസ്'. ഹെവന്‍ എന്നത് ഒരു നാമപദമാണ്. അതിനെ ജീസസ് എന്ന സംജ്ഞാനാമത്തിന്‌റെ കൂടെ ഉപയോഗിക്കാനുള്ള നാമവിശേഷണമല്ല എന്നു വരുമ്പോള്‍ സ്‌റ്റേറ്റ് ബോര്‍ഡിന്‌റെ വാദവും പൊളിയുന്നു.

Story by