പശു സ്റ്റാര്‍ട്ട് അപ്പുകള്‍ക്കൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍; വാണിജ്യാടിസ്ഥാനത്തില്‍ പശുപരിപാലനവും പാലുല്‍പന്നങ്ങളുടെ പ്രചാരണവും ലക്ഷ്യം

ഗാവ് സേവാ ആയോഗ് വിവിധ കമ്പനികള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുമായി ചര്‍ച്ച ചെയ്ത് പശുവധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പുകളെ പ്രോല്‍സാഹിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക നിക്ഷേപധനം ഗുജറാത്ത് സര്‍ക്കാര്‍ നീക്കി വയ്ക്കും.

പശു സ്റ്റാര്‍ട്ട് അപ്പുകള്‍ക്കൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍; വാണിജ്യാടിസ്ഥാനത്തില്‍ പശുപരിപാലനവും പാലുല്‍പന്നങ്ങളുടെ പ്രചാരണവും ലക്ഷ്യം

ദൃഢമായ ഗോസംരക്ഷണ നിയമത്തിനു ശേഷം ഗുജറാത്ത് സര്‍ക്കാര്‍ പശുക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പശുക്കളെ അടിസ്ഥാനമാക്കിയുള്ള വ്യവസായം പ്രചരിപ്പിക്കാനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.

പശുപരിപാലനം മുതല്‍ പാല്‍, നെയ്യ്, ഗോമൂത്രം, ചാണകം, മരുന്നുകള്‍, സൗന്ദര്യലേപനങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കാനാണ് പദ്ധതി. നവമാധ്യമങ്ങളിലൂടെ പശു ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രാധാന്യം നല്‍കുക.

ഗാവ് സേവാ ആയോഗ് വിവിധ കമ്പനികള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുമായി ചര്‍ച്ച ചെയ്ത് പശുവധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പുകളെ പ്രോല്‍സാഹിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക നിക്ഷേപധനം ഗുജറാത്ത് സര്‍ക്കാര്‍ നീക്കി വയ്ക്കും.

'പശുപരിപാലനവും ഉല്‍പന്നങ്ങളും വാണിജ്യപരമായി മികച്ച സാധ്യതയുള്ളവയാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും അത്. പശുവധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും പ്രചരിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം,' ഗാവ് സേവാ ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കാതിരിയ പറഞ്ഞു.

പശുസംരക്ഷണനിയമത്തിന്‌റേയും പശുവിനെ പരിപാലനത്തിന്‌റേയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കാന്‍ ഗാവ് സന്ത് സമ്മേളന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുമെന്നും ആയോഗ് അറിയിച്ചു.

പുതിയ നിയമം പ്രചരിപ്പിക്കാനും ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാനുമായി സംസ്ഥാനത്തുടനീളം 'ഗാവ് രക്ഷാ ജന്‍ ജാഗ്രതി യാത്ര' സംഘടിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നെന്നും പറയപ്പെടുന്നു.