2016ല്‍ ഗുജറാത്തില്‍ സിക വൈറസ് കണ്ടെത്തി; വിവരം മറച്ചുവെച്ചതായി ലോകാരോഗ്യസംഘടന

ഗുജറാത്തില്‍ ഗര്‍ഭിണിയായ യുവതിയ്ക്കും ഒരു വൃദ്ധനും സിക വൈറസ് ബാധിച്ചതായി 2017 മെയ് 15ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

2016ല്‍ ഗുജറാത്തില്‍ സിക വൈറസ് കണ്ടെത്തി; വിവരം മറച്ചുവെച്ചതായി ലോകാരോഗ്യസംഘടന

ഫെബ്രുവരി- 2016, ജനുവരി-2017 കാലയളവില്‍ ഗുജറാത്തില്‍ സിക വൈറസ് കണ്ടെത്തിയിരുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിവരം മറച്ചുവെച്ചിരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഗുജറാത്തില്‍ ഗര്‍ഭിണിയായ യുവതിയ്ക്കും ഒരു വൃദ്ധനും സിക വൈറസ് ബാധിച്ചതായി 2017 മെയ് 15ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വൈറസ് ബാധിച്ച മുഴുവനാളുകളും ബപൂണ്‍ നഗറില്‍ നിന്നുള്ളവരാണ്. ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള ബി ജെ മെഡിക്കല്‍ കൊളേജിലാണ് വൈറസ് ബാധിതര്‍ക്ക് പരിശോധന നടത്തിയത്. അഹമ്മദാബാദില്‍ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഗുജറാത്ത് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് നടക്കുന്ന സമയമായതിനാല്‍ വൈറസ് ബാധയെക്കുറിച്ചുള്ള വിവരം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചതായാണ് ആരോപണം. അഹമ്മദാബാദില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതായി ഗുജറാത്ത് ഹെല്‍ത്ത് കമ്മീഷണര്‍ ജെ പി ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ വൈറസ് പുറത്തുനിന്ന് വന്നതാണോ അല്ലയോ എന്ന കാര്യം ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

Story by