അംബേദ്കര്‍ ജയന്തി: ഗുജറാത്തില്‍ ബിജെപി, കോണ്‍ഗ്രസ് സംഘര്‍ഷം

അംബേദ്‌കര്‍ പ്രതിമയില്‍ മാല ചാര്‍ത്താന്‍ ഇരുകൂട്ടരും ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

അംബേദ്കര്‍ ജയന്തി: ഗുജറാത്തില്‍ ബിജെപി, കോണ്‍ഗ്രസ് സംഘര്‍ഷം

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പിയായ ബാബാ സാഹേബ് അംബേദ്‌കറുടെ 126 ആം ജന്മദിനം ആഘോഷിക്കുന്നതിനിടെ വദോദരയില്‍ ബിജെപി, കോണ്‍ഗ്രസ് സംഘര്‍ഷം.

അംബേദ്‌കര്‍ പ്രതിമയില്‍ മാല ചാര്‍ത്താന്‍ ഇരുകൂട്ടരും ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

മഹാരാഷ്ട്രയില്‍ അംബേദ്‌കര്‍ ജന്മദിനാഘോഷങ്ങള്‍ പരമ്പരാഗത രീതിയില്‍ നടന്നു. നാഗ്‌പൂരില്‍ പ്രഥാനമന്ത്രി നരേന്ദ്രമോദി അംബേദ്‌കറിനു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 1956 ല്‍ അംബേദ്‌കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയില്‍ വച്ചായിരുന്നു ചടങ്ങ്.

മുംബൈയില്‍ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെ അംബേദ്‌കര്‍ സ്മാരകമായ ചൈത്രഭൂമി സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.