ബിജെപിയെ സഹായിക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ വോട്ടെണ്ണൽ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരാതിരിക്കാൻ

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സർക്കാർ പക്ഷത്തുള്ള ആർക്ക് വേണമെങ്കിലും എന്തു വാ​ഗ്ദാനവും നൽകാം. എന്ത് പദ്ധതിയും പ്രഖ്യാപിക്കാം. അധികാരം ഉപയോ​ഗിച്ച് എന്ത് സ്വാധീനവും ചെലുത്താം. ഇതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കി കൊടുത്തത്. ഈ നടപടിയിലൂടെ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത കള‍ഞ്ഞു

ബിജെപിയെ സഹായിക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ വോട്ടെണ്ണൽ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരാതിരിക്കാൻ

ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ​ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മാറ്റി വെച്ചു. അതേസമയം ഹിമാചൽ പ്രദേശിലെ വോട്ടെണ്ണൽ ദിവസം തന്നെ ​ഗുജറാത്തിലെയും വോട്ടെണ്ണൽ നടക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജോതി പ്രഖ്യാപിച്ചത്. അതായത് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നവംബർ 9 ന് നടക്കുമെന്നും വോട്ടെണ്ണൽ ഡിസംബർ 18 നും നടക്കും. ​ഗുജറാത്തിലെ വോട്ടെണ്ണൽ തീയതി ഡിസംബർ 18 ന് തന്നെയാണെന്ന് എ കെ ജോതി പ്രഖ്യാപിച്ചു. അതായത് തെരഞ്ഞെടുപ്പ് തീയതി പറഞ്ഞില്ല പക്ഷേ വോട്ടെണ്ണൽ തീയതി പറഞ്ഞു. അതിന്റെ അർത്ഥം ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഏകദേശ സമയത്ത് തന്നെ ​ഗുജറാത്തിലും തെര‍ഞ്ഞെടുപ്പ് നടക്കും എന്ന്. പക്ഷേ ഇങ്ങൻെ അസാധാരാണാമാം വിധം ​ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാതിരുന്നാൽ സംഭവക്കുന്നത് ഒരു കാര്യമാണ് ​ഗുജറാത്തിൽ പെരുമാറ്റ ചട്ടം നിലവിൽ വരില്ല! എന്നാൽ ഹിമാചൽപ്രദേശിലാവട്ടെ ഇന്ന് മുതൽ പെരുമാറ്റ ചട്ടം വരികയും ചെയ്തു.

​ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സർക്കാർ പക്ഷത്തുള്ള ആർക്ക് വേണമെങ്കിലും എന്തു വാ​ഗ്ദാനവും നൽകാം. എന്ത് പദ്ധതിയും പ്രഖ്യാപിക്കാം. അധികാരം ഉപയോ​ഗിച്ച് എന്ത് സ്വാധീനവും ചെലുത്താം. ഇതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കി കൊടുത്തത്. ഈ നടപടിയിലൂടെ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത കള‍ഞ്ഞു.

ഒക്ടോബർ 16 ന് പ്രദാനമന്ത്രി നരേന്ദ്രമോദി ​ഗുജറാത്തിലെത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻ കമ്മീഷണർ ദേശീയ ഓൺലൈൻ വാർത്താ ദ സൈറ്റായ വയറിനോട് വെളിപ്പെടുത്തുകയും ചെയ്തു. പെരുമാറ്റ ചട്ടം നിലവിൽ വരാത്ത സാഹചര്യത്തിൽ നരേന്ദ്രമോദിക്ക് എന്തു പദ്ധതിയും പ്രഖ്യാപിക്കാനാവും.

കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അധികാരത്തിലിരിക്കുന്ന അതിന്റെ ഔദ്യോ​ഗിക പദവികൾ ഉപയോ​ഗിച്ചുവെന്ന ഒരു പരാതിക്കും ഇട കൊടുക്കരുതെന്നാണ് മാതൃകാ പെരുമാറ്റ ചട്ടം നിഷ്കർഷിക്കുന്നത്. മന്ത്രിമാർ ഒദ്യോ​ഗിക സന്ദർശനങ്ങൾ നടത്താൻ പാടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ​​ഗ്രാന്റുകളോ ഫണ്ടുളോ പ്രഖ്യാപിക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്നതും വാ​ഗ്ദാനങ്ങൾ നൽകുന്നതും ചട്ട ലംഘനമാണ് പുതിയപദ്ധതികൾ തറക്കല്ലിടുകയോ ഉദ്ഘാടനം ചെയ്യുകയോ അരുത്. റോഡുകൾ, കുടിവെള്ളപദ്ധതികൾ എന്നിവ പ്രഖ്യാപിക്കാൻ പാടില്ല. സർക്കാരിൽ താത്കാലിക നിയമനങ്ങളടക്കം വോട്ടർമാകെ സ്വാധീനിക്കുന്ന തരത്തിൽ ഒരു നിയമനവും പാടില്ല എന്നു തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നു

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മാറ്റിയതിലൂടെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ അന്തസ് കള‍ഞ്ഞെന്ന് മുൻ തെര‍ഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ളവർ പ്രതികരിച്ചു. തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടിക്കെതിരെ കോൺ​ഗ്രസ് അടക്കമുള്ള കക്ഷികളും രം​ഗത്ത് എത്തി.


Read More >>