ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികൾക്ക് പണി കിട്ടും; സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം പാസാക്കാൻ ആലോചന

ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനും മനേകാ ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം പരിഗണിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും.

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികൾക്ക് പണി കിട്ടും; സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം പാസാക്കാൻ ആലോചന

ഭാര്യയെ ഉപേക്ഷിച്ച് ദീർഘനാൾ കഴിയുന്ന പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയാണ് നിയമനിർമാണത്തെപ്പറ്റി സൂചന നൽകിയത്.

ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് വ്യാപകമായ രീതിയില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നിയമ നിർമാണം നടത്തുന്നത് പരിഗണിക്കുന്നത്. അതോടൊപ്പം, ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനും മനേകാ ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം പരിഗണിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടും. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള പീഡനം തുടങ്ങിയ കേസുകളില്‍ ഉള്‍പെട്ട് വിദേശത്തേയ്ക്ക് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് നടപടി.

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് തിരികെ നാട്ടിലെത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയത്. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്താനും തീരുമാനമായി.