ആധാര്‍-പാന്‍ ബന്ധനം: പേരുവ്യത്യാസം പ്രശ്‌നമാകാതിരിക്കാന്‍ ഒണ്‍ ടൈം പാസ് വേര്‍ഡ്

ആധാരിലേയും പാൻ കാർഡിലേയും പേരുകളിലെ വ്യത്യാസം കാരണം ആധാർ-പാൻ ബന്ധിപ്പിക്കൽ പലർക്കും സാധ്യമാകുന്നുണ്ടായിരുന്നില്ല. അതിനുള്ള പോംവഴിയാണ് ഒൺ ടൈം പാസ്വേർഡ്

ആധാര്‍-പാന്‍ ബന്ധനം: പേരുവ്യത്യാസം പ്രശ്‌നമാകാതിരിക്കാന്‍ ഒണ്‍ ടൈം പാസ് വേര്‍ഡ്

ആധാര്‍ കാര്‍ഡിലേയും പാന്‍ കാര്‍ഡിലേയും പേരുകളിലെ വ്യത്യാസം കാരണം രണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പോംവഴിയൊരുക്കി നികുതിവകുപ്പ്.

ഇ-ഫയലിംങ് പോര്‍ട്ടലില്‍ പേര് മാറ്റാതെ തന്നെ ആധാര്‍ ലിങ്ക് ചെയ്യാന്‍ ഒണ്‍ ടൈം പാസ്വേര്‍ഡ് അല്ലെങ്കില്‍ ജനിച്ച വര്‍ഷം ഉപയോഗിച്ച് പാന്‍, ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താനുള്ള സൗകര്യം ആണ് നികുതി വകുപ്പ് പദ്ധതിയിടുന്നത്.

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ നികുതി അടയ്ക്കാന്‍ ഇ-ഫയലിംങ് സൈറ്റില്‍ കയറിയാല്‍ മതി. എന്നാല്‍ രണ്ട് കാര്‍ഡുകളിലും പേരുകള്‍ വ്യത്യസ്തമായി വരുന്നതു കൊണ്ട് ഒട്ടേറെ പേര്‍ക്ക് പ്രയാസമുണ്ടാകുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇതു കണക്കിലെടുത്ത് ആധാര്‍ സൈറ്റില്‍ പാന്‍ കാര്‍ഡിന്‌റെ ചിത്രം അപ് ലോഡ് ചെയ്ത് പ്രക്രിയ പൂര്‍ത്തീകരിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ നിലവില്‍ വരുത്തിയിരുന്നു. എന്നാല്‍ ചിലര്‍ വിവാഹശേഷം പേര് മാറ്റുന്നത് മൂലം അല്ലെങ്കില്‍ ഇനീഷ്യല്‍ ഉപയോഗിക്കുന്നത് കാരണം പേരുകളില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നു. അത് പാന്‍ രേഖകളില്‍ മാറ്റാറുമില്ല.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒണ്‍ ടൈം പാസ്‌വേര്‍ഡ് വഴി പ്രശ്‌നം പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.