ഗോവയില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത

കോണ്‍ഗ്രസ് 18 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് 14 സീറ്റുകള്‍ ലഭിച്ചു.

ഗോവയില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത

ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 18 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് 14 സീറ്റുകള്‍ ലഭിച്ചു. 4 സീറ്റുകള്‍ നേടിയ പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുക. ഏറെ പ്രതീക്ഷയോടെ വന്ന ആം ആദ്മിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായില്ല.

ബിജെപിയുമായി സഖ്യം പിരിഞ്ഞ എംജിപി 3 സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുടെ പരാജയം ബിജെപിക്ക് നാണക്കേടായി. എക്‌സിറ്റ് പോളുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നായിരുന്നു പ്രവചനം.

Read More >>