ഗോവ മുഖ്യമന്ത്രി പരാജയപ്പെട്ടു; സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടം തുടരുന്ന ഗോവയില്‍ ഇരു പാര്‍ട്ടികളും എട്ട് വീതം സീറ്റില്‍ മുന്നേറുന്നു.

ഗോവ മുഖ്യമന്ത്രി പരാജയപ്പെട്ടു; സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ഗോവയില്‍ ബിജെപിക്ക് ആദ്യ തിരിച്ചടി നല്‍കി മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ക്ക് പരാജയം. മാന്ദ്രേം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസിലെ ദയാനന്ദ സോപ്‌തേയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്.

. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടം തുടരുന്ന ഗോവയില്‍ ഇരു പാര്‍ട്ടികളും എട്ട് വീതം സീറ്റില്‍ മുന്നേറുന്നു. 40 മണ്ഡലങ്ങളുള്ള ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 83 ശതമാനത്തിന്റെ റെക്കോര്‍ഡ് വോട്ടിംഗാണ് രേഖപ്പെടുത്തിയത്.