നിർഭയ കേസിനു സമാന സംഭവം ഹരിയാനയിലും: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; സ്വകാര്യഭാ​ഗങ്ങൾ വികൃതമാക്കി

വെള്ളിയാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങൾ വികലമാക്കുകയും കരൾ തകർക്കുകയും ചെയ്‌ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിയായ കുരുക്ഷേത്ര ജാൻസ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു.

നിർഭയ കേസിനു സമാന സംഭവം ഹരിയാനയിലും: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; സ്വകാര്യഭാ​ഗങ്ങൾ വികൃതമാക്കി

ഡൽഹി കൂട്ടമാനഭംഗ കേസിനു സമാനമായ സംഭവം ഹരിയാനയിലും. ഹരിയാനയിലെ ജിന്ദ്സ് സഫീഡൺ പട്ടണത്തിലെ ബുദ്ധഖേര ഗ്രാമത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂര ബലാത്സം​ഗം ചെയ്തുകൊന്നു. ​ഗ്രാമത്തിലെ കനാലിൽ നിന്നുമാണ് വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങൾ വികലമാക്കുകയും കരൾ തകർക്കുകയും ചെയ്‌ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിയായ കുരുക്ഷേത്ര ജാൻസ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു.

മൃതദേഹം മെഡിക്കൽ സയൻസസ് പോസ്റ്റ് ഗ്രാജുവേയ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (പിജിഐഎംഎസ്) പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഈ മാസം ഒമ്പതിനാണ് പെൺകുട്ടിയെ കാണാതാവുന്നത്. മൃതദേഹം കണ്ടെത്തിയതിനു മുമ്പ് 24-28 മണിക്കൂറിനുള്ളിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ഡിഎസ്‌പി കപ്താൻ സിങ് പറഞ്ഞു. കൂടാതെ പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷമാണ് സ്വകാര്യഭാഗങ്ങൾ വികൃതമാക്കിയതെന്നും ഡിഎസ്‌പി കൂട്ടിച്ചേർത്തു.

ഒന്നോ അതിലധികമോ ആളുകൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബഹളം വയ്ക്കുന്നത്‌ തടയാനായി പ്രതികൾ പെൺകുട്ടിയുടെ മുഖത്തും വായ്ക്കകത്തും മുറിവുകൾ ഏൽപിച്ചതായി പിജിഐഎംഎസിലെ ഫോറൻസിക് വകുപ്പ് തലവൻ ഡോ. എസ്‌കെ ദാദർവാൾ പറഞ്ഞു. പ്രതിയുടെ പ്രവൃത്തികൾ നിരാശ മൂലമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. കേസിൽ അന്വേഷണത്തിനായി ഡിഎസ്‌പി റാങ്ക് ഉദ്യോഗസ്ഥരുടെ കീഴിൽ രണ്ടു പ്രത്യേക സംഘത്തെ നിയമിച്ചു.

Read More >>