ബംഗളുരുവില്‍ 20കാരിയെ നാലംഗ സംഘം പീഡിപ്പിച്ചു; കന്നഡ പഠിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ മര്‍ദ്ദിച്ചു

സംഭവത്തിന് നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കന്നഡ അറിയാത്തതിനാല്‍ അക്രമി സംഘം ചെയ്യുന്നത് ശരിയാണെന്ന നിലപാടാണേ്രത അവര്‍ സ്വീകരിച്ചത്

ബംഗളുരുവില്‍ 20കാരിയെ നാലംഗ സംഘം പീഡിപ്പിച്ചു; കന്നഡ പഠിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ മര്‍ദ്ദിച്ചു

ബംഗളുരുവില്‍ നാലംഗ സംഘം 20കാരിയെ പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച സംഘം ഇരുവരോടും കന്നഡ പഠിക്കാന്‍ ആക്രോശിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് പോകും വഴി നാലംഗ സംഘം തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ സംഘം കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കവിളത്തടിക്കുകയും ഇരുവരോടും കന്നഡ പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സുഹൃത്തിനൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ തിരികെ വരുമ്പോഴാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തിന്റെ ബൈക്കിന്റെ കീ കൈവശപ്പെടുത്താനും സംഘം ശ്രമിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിനോട് മുട്ടുകാലില്‍ നിന്ന് തങ്ങളെ പോകാന്‍ അനുവദിക്കണം എന്ന് അപേക്ഷിക്കാനും സംഘം ആവശ്യപ്പെട്ടതായി പറയുന്നു. സംഭവത്തിന് നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കന്നഡ അറിയാത്തതിനാല്‍ അക്രമി സംഘം ചെയ്യുന്നത് ശരിയാണെന്ന നിലപാടാണേ്രത അവര്‍ സ്വീകരിച്ചത്.

ഐ പി സി 354, 323, 504, 506 വകുപ്പുകള്‍ പ്രകാരം ചിക്കലജ പോലീസ് കേസെടുത്തു. അക്രമികള്‍ നാല് പേരേയും പോലീസ് അറസ്റ്റുചെയ്തു. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഇവരെ തിരിച്ചറിയുകയും ചെയ്തു.സംഭവത്തിന് നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കന്നഡ അറിയാത്തതിനാല്‍ അക്രമി സംഘം ചെയ്യുന്നത് ശരിയാണെന്ന നിലപാടാണേ്രത അവര്‍ സ്വീകരിച്ചത് ബംഗളുരുവില്‍ 20കാരിയെ നാലംഗ സംഘം പീഡിപ്പിച്ചു; കന്നഡ പഠിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ മര്‍ദ്ദിച്ചു