ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; തിരിച്ചയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

370-ാം വകുപ്പ് റദ്ദാക്കുന്നതും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ 400ഓളം പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു

ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; തിരിച്ചയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കശ്​മീർ സന്ദർശിക്കാനെത്തിയ ​ഗുലാം നബി ആസാദിനെ ശ്രീന​​ഗർ വിമാനത്താവളത്തിൽ തടഞ്ഞു. സുരക്ഷാ പ്രശ്​നങ്ങൾ നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ നിന്നുതന്നെ ഗുലാം നബി ആസാദിനെ തിരിച്ചയച്ചേക്കുമെന്നാണ്​ റിപ്പോർട്ട്. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തുന്നത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഃഖിതരാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോകുന്നത്. 22 ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല- ഗുലാം നബി ആസാദ് പറഞ്ഞു. സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ക​ശ്​​മീ​രി​ലെ​ത്തി​യ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​​​െൻറ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​മൊ​ത്ത്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​​​െൻറ​യും വി​ഡി​യോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'പണം കൊടുത്താൽ ആർക്കും ഇത്​ ചെയ്യാം' എന്നാണ്​ ഗുലാം നബി ആസാദ്​ ഇതിനോട്​ പ്രതികരിച്ചത്​. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

370-ാം വകുപ്പ് റദ്ദാക്കുന്നതും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ 400ഓളം പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണ്.

Read More >>