വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രസാദ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ അമേഠി മണ്ഡലത്തില്‍ മത്സരിച്ച ഇയാള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.

വീട്ടമ്മയെ ബലാത്സംഗം  ചെയ്ത ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രസാദ് അറസ്റ്റില്‍

വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും അഖിലേഷ് യാദവ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ഗായത്രി പ്രസാദ് പ്രജാപതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 17ന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു. ലൈംഗികാരോപണം നേരിട്ട ഗായത്രി പ്രസാദിനെ അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ബലാ്ത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.


കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒളിവിലായ ഗായത്രി പ്രസാദിനെ പിടികൂടാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മകന്‍ അനുരാഗ് പ്രജാപതിയേയും മരുമകന്‍ സുരേന്ദ്രയേയും കസ്റ്റഡിയിലെടുത്തതോടെ ഗായത്രീ പ്രസാദ് കീഴടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഹരിയാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് ലക്‌നൗ സോണ്‍ ഐ ജി സതീഷ് ഗണേഷ് പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ അമേഠി മണ്ഡലത്തില്‍ മത്സരിച്ച ഇയാള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.