പെട്രോൾ വിലയുടെ സർക്കാർ ഭാഷ്യം: പൊളിയുന്ന കള്ളവും തെളിയുന്ന നേരും

നമ്മുടെ രാജ്യം പാകിസ്ഥാനേക്കാൾ ധനിക രാഷ്ട്രമാണെങ്കിലും പൗരൻമാരിൽ നിന്ന് സർക്കാർ ഏറ്റെടുക്കുന്ന നികുതി അവരെക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതലാണ്. എന്താണ് ഇവ അര്‍ത്ഥമാക്കുന്നത്‌? നിസംശയം പറയാം- ഇന്ത്യന്‍ ജനത തെരഞ്ഞെടുത്ത സര്‍ക്കാര്‍ കൊള്ളക്കാരാണ്.

പെട്രോൾ വിലയുടെ സർക്കാർ ഭാഷ്യം: പൊളിയുന്ന കള്ളവും തെളിയുന്ന നേരും

ഉയര്‍ന്ന പെട്രോൾ, ഡീസൽ വില വീണ്ടും വാർത്തകളിൽ നിറയുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വിലവര്‍ധനവല്ല ഇതിനു കാരണം, ഇന്ധന വിലയുടെ ഉയര്‍ന്ന നികുതി നിരക്കാണ്. സാമൂഹിക മാധ്യമങ്ങളില്‍ കൂടി പൊതുജനരോഷം ഇരമ്പുമ്പോഴും സര്‍ക്കാരിനു ഇന്ധനവില നിരക്ക് വളര്‍ച്ച പിടിച്ചു നിര്‍ത്താന്‍ തയ്യാറാകുന്നില്ല.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പെട്രോൾ, ഡീസൽ വില മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയത്ത്. ഉദാഹരണത്തിന് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ ആസ്ഥാനമായ മുംബൈയിൽ തന്നെ പെട്രോൾ വില ചൊവ്വാഴ്ച (സെപ്തംബർ 12) ഒരു ലിറ്ററിന് 79.48 രൂപയായി ഉയർന്നു. പെട്രോള്‍ ഉത്പന്നങ്ങളുടെ വില ഉയരുന്നത് ഒറ്റ രാതി കൊണ്ടുണ്ടാകുന്ന പ്രതിഭാസമല്ല. ഒരു തന്ത്രമാണ്‌ അതിനു പിറകിൽ. പെട്രോളിയം ഉത്പന്നങ്ങളുടെ പ്രതിദിന വിലനിർണയ സമ്പ്രദായം (ജൂൺ മധ്യത്തോടെ മുതൽ) നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ചതിനു ശേഷം കാര്യങ്ങള്‍ ഇങ്ങനെയാണ്. ജനജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കാത്ത നിരക്കിലാണ് ഈ വിലവര്‍ധനവ് നടത്തി വരുന്നത്. ഒരു പൈസ തുടങ്ങിയ ചെറിയ സംഖ്യകള്‍ ശ്രദ്ധിക്കപ്പെടാത്ത വിലവര്‍ധനവിലൂടെ തത്വത്തില്‍ ഭീമമായ വിലയിലേക്ക് ഈ ഉത്പന്നങ്ങള്‍ എത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ജൂലൈ 1 നും 12 നും മദ്ധ്യേ പെട്രോൾ വില ലിറ്ററിന് 5.18 രൂപയായി ഉയർന്നു. മഹാരാഷ്ട്രയിൽ ഡീസൽ വിലയിലും സമാനമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ മുംബൈയിൽ ലിറ്ററിന് 62.37 രൂപയാണ് പുതിയ വില.

ഡല്‍ഹി നിവാസികള്‍ക്ക് ഇക്കാര്യത്തില്‍ അല്പം ആനുകൂല്യം ഉണ്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അവിടെ വില കുറയും. പെട്രോളിന് ലിറ്ററിന് 70.38 രൂപയും ഡീസലിന് ലിറ്ററിന് 58.72 രൂപയുമാണ് വില. മഹാരാഷ്ട്രയ്ക്കും ഡൽഹിയ്ക്കും കേന്ദ്രസർക്കാർ ചുമത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടി, മൂല്യവർധിത നികുതി (വാറ്റ്) എന്നിവയിലുള്ള വ്യത്യാസമാണ് കാരണം. മഹാരാഷ്ട്രയെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ഇവ താരതമ്യേന കുറവാണ്. എന്നിരുന്നാലും, പെട്രോളിയം ഉത്പന്നങ്ങളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇവിടെയും വർധിച്ചിട്ടുണ്ട്. കേന്ദ്ര എക്സൈസ് തീരുവയിൽ വൻ വർധനവാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്.

മോദി അധികാരത്തിൽ എത്തിയാല്‍ അത് ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ദിനങ്ങള്‍ ആയിരിക്കുമെന്ന് 2014 ലെ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ ഭൂരിപക്ഷം പേർ മോദിക്ക് വോട്ട് ചെയ്തു. ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി നിർദ്ദിഷ്ട നികുതി ഒടുക്കേണ്ടി വരുന്നതായി ഈ നല്ല ദിനങ്ങള്‍- അഥവാ അച്ചേ ദിനങ്ങള്‍! ഇന്ധന വിലവര്‍ദ്ധന വിഷയത്തില്‍ മൻമോഹൻ സിംഗ് സർക്കാറിനെതിരെ ബിജെപി ആക്രമണം നടത്തുമ്പോള്‍ ഉണ്ടായിരുന്ന നികുതി നിരക്ക് എങ്ങനെയായിരുന്നു എന്ന് നോക്കാം. 2014 ഏപ്രിലില്‍ പെട്രോളിന്റെ നികുതി 34 ശതമാനവും ഡീസൽ നികുതി കഷ്ടിച്ച് 21.5 ശതമാനവുമായിരുന്നു. എന്നാല്‍ 2017 ജൂലായിൽ പെട്രോൾ നികുതി 58 ശതമാനവും ഡീസൽ നികുതി 50 ശതമാനവുമാണ്. ഇന്ത്യയുടെ എണ്ണവിലയെ അമേരിക്കയുമായോ അതല്ലെങ്കില്‍ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യങ്ങളുമായോ താരതമ്യപ്പെടുത്തുന്നത് എങ്ങനെയാണ്? അമേരിക്കയിൽ പ്രതിശീർഷ വരുമാനം 60,000 ഡോളറാണ് (വാങ്ങല്‍ ശേഷി പങ്കാളിത്തത്തില്‍) പെട്രോളിന്റെ (അമേരിക്കയില്‍ ഗ്യാസോലിനിയുടെ) ശരാശരി വില ലിറ്ററിന് 0.70 ഡോളറുമാണ്. ഏറ്റവും വികസിത പാശ്ചാത്യ രാജ്യങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇങ്ങനെ സമാന നിലയിൽ കാണാൻ കഴിയും. എന്നാൽ ഇന്ത്യയിലോ? നമ്മുടെ പ്രതിശീർഷ വരുമാനം (വാങ്ങൽ- ശേഷി പങ്കാളിത്തത്തില്‍) കണക്കിലെടുക്കുമ്പോൾ, അത് 6000 ഡോളറിൽ കൂടുതലാണ്. എന്നാൽ നമ്മുടെ സര്‍ക്കാര്‍ പെട്രോള്‍ 1.25 ഡോളർ (ഇപ്പോഴത്തെ എക്സ്ചേഞ്ച് റേറ്റിൽ 80 രൂപയില്‍) വിൽക്കുന്നു.

വികസിത രാജ്യങ്ങള്‍ക്ക് ഒരുപക്ഷെ ഇങ്ങനെ പെട്രോള്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും എന്ന വാദം ഉയര്‍ന്നേക്കാം. എങ്കില്‍ സാമ്പത്തിക വികസനാടിസ്ഥാനത്തില്‍ നമ്മള്‍ മാതൃകയാക്കുന്നതും മത്സരിക്കുന്നതുമായ ചൈനയുടെ കാര്യമെടുക്കാം.

ചൈന: ഇവിടെ പ്രതിശീർഷ വരുമാനം (വീണ്ടും PPP വ്യവസ്ഥകളിൽ) 15,000 ഡോളറിനു മുകളിലാണ്; ഇത് 6.5 ചൈനീസ് യുവാൻ (1 ചൈനീസ് യുവാൻ 0.15 യുഎസ് ഡോളർ) ഒരു പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കുന്നു. ഇത് ലിറ്ററിന് ഒരു ഡോളറിനു താഴെയാണ്. ദരിദ്രരായ തെക്കൻ ഏഷ്യൻ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നയത്തെക്കാള്‍ പരിതാപകരമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത്.

പാകിസ്ഥാന്‍: മുസ്ലീം തീവ്രനിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന രാജ്യം എന്ന് നമ്മള്‍ മുദ്ര കുത്തുന്ന പാകിസ്ഥാന്‍റെ നയം ശ്രദ്ധിക്കുക. അവിടെയും, സര്‍ക്കാര്‍ പൌരന്മാരുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇവര്‍ക്ക് പെട്രോള്‍ വിപണിയില്‍ പ്രതിശീർഷ വരുമാനം 5,500 ഡോളർ (ഇൻഡ്യയേക്കാൾ കുറവാണിത്) എന്നിരുന്നാലും പെട്രോൾ വിൽക്കുന്നത് 71 (പാക്) രൂപയിൽ വിൽക്കുന്നു, അതായത് വെറും 0.67 ഡോളർ മാത്രം. ഇന്ത്യയുടെ പെട്രോള്‍ വില്പന വിലയായ 1.25 ഡോളറിന് ഇവയ്ക്കുള്ള അന്തരം ചെറുതല്ലല്ലോ?

നമ്മുടെ രാജ്യം പാകിസ്ഥാനേക്കാൾ ധനിക രാഷ്ട്രമാണെങ്കിലും പൗരൻമാരിൽ നിന്ന് സർക്കാർ ഏറ്റെടുക്കുന്ന നികുതി അവരെക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതലാണ്. ശ്രീലങ്ക, നേപ്പാൾ അല്ലെങ്കിൽ ബംഗ്ലാദേശ് ഇവിടെയെല്ലാം പെട്രോള്‍ വില നിര്‍ണ്ണയം പരിശോധിച്ചാലും കാര്യങ്ങള്‍ ഇങ്ങനെത്തന്നെയാണ്. എന്താണ് ഇവയെല്ലാം അര്‍ത്ഥമാക്കുന്നത്‌? നിസംശയം പറയാം- ഇന്ത്യന്‍ ജനത തെരഞ്ഞെടുത്ത സര്‍ക്കാര്‍ കൊള്ളക്കാരാണ്. ജയിപ്പിച്ച ജനതയെ വഞ്ചിക്കുന്ന സര്‍ക്കാരാണ്. വികസിത/ അവികസിത രാജ്യങ്ങളിൽ എങ്ങും ഇതിനു സമാന്തരമായ ഒന്നുമില്ല.

Story by
Read More >>